നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റു; ഫ്‌ളിപ്കാര്‍ട്ടിന് പിഴ
ഡെല്‍ഹി: നിലവാരമില്ലാത്ത ഗാര്‍ഹിക പ്രഷര്‍ കുക്കറുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വില്‍ക്കാന്‍ അനുവദിച്ചതിന് ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന് 1,00,000 രൂപ പിഴ ചുമത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ).
ഡെല്‍ഹി: നിലവാരമില്ലാത്ത ഗാര്‍ഹിക പ്രഷര്‍ കുക്കറുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വില്‍ക്കാന്‍ അനുവദിച്ചതിന് ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന് 1,00,000 രൂപ പിഴ ചുമത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ).
ഫ്‌ളിപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമിലൂടെ വിറ്റ നിലവാരമില്ലാത്ത 598 പ്രഷര്‍ കുക്കറുകളും 45 ദിവസത്തിനകം തിരിച്ചു വിളിക്കാനും ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാനും സിസിപിഎ നിര്‍ദ്ദേശിച്ചു.
2021 ഫെബ്രുവരി മുതല്‍ ഗാര്‍ഹിക പ്രഷര്‍ കുക്കറുകളില്‍ ക്വാളിറ്റി മാര്‍ക്കുകള്‍ ഉപയോഗിക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ പ്രഷര്‍ കുക്കറുകളും 'Is 2347:2017' സ്റ്റാന്‍ഡേര്‍ഡിന് അനുസൃതമായിരിക്കണം. ഇവ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ വില്‍പ്പനയ്ക്ക് വെച്ചാലും സൂക്ഷ്മപരിശോധന ആവശ്യമാണ്.
ഇത്തരം പ്രഷര്‍ കുക്കറുകള്‍ വിറ്റതിലൂടെ ഫ്‌ളിപ്കാര്‍ട്ട് മൊത്തം 1,84,263 രൂപ സമ്പാദിച്ചു.
ഉപഭോക്താക്കളില്‍ അവബോധവും ഗുണനിലവാര ബോധവും വളര്‍ത്തുന്നതിനും, വ്യാജ വസ്തുക്കളുടെ വില്‍പ്പന തടയുന്നതിനുമായി സിസിപിഎ രാജ്യവ്യാപകമായി ക്യാംപെയ്ന്‍ ആരംഭിച്ചു. ഹെല്‍മറ്റ്, പ്രഷര്‍ കുക്കറുകള്‍, പാചകവാതക സിലിണ്ടറുകള്‍ എന്നിവ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂന്ന് ഉത്പന്നങ്ങളാണ്. ക്യാംപെയിന്റെ ഭാഗമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) നിലവാരമില്ലാത്ത ഹെല്‍മറ്റുകളും പ്രഷര്‍ കുക്കറുകളും പിടിച്ചെടുത്തു.
ദേശീയ ഉപഭോക്തൃ ഹെല്‍പ്പ്ലൈനില്‍ ലഭിച്ച പരാതികളില്‍ 38 ശതമാനവും ഇ-കൊമേഴ്സുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ കേടായ ഉല്‍പ്പന്നത്തിന്റെ ഡെലിവറി, അടച്ച തുക തിരികെ നല്‍കാത്തത്, ഉല്‍പ്പന്നം ഡെലിവറി ചെയ്യുന്നതിലെ കാലതാമസം എന്നിവ ഉള്‍പ്പെടുന്നു.