വിതരണ ശൃംഖല സജീവമായി; ബോഷിന്റെ അറ്റാദായം ഉയര്‍ന്നു

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ വാഹന ഘടക നിര്‍മ്മാതാക്കളായ ബോഷിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 28 ശതമാനം വര്‍ധിച്ച് 334 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 260 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ 3,544 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 2,443 കോടി രൂപയായിരുന്നുവെന്ന് ബോഷ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. പാദത്തിന്റെ അവസാനത്തോടെ ട്രാക്ടര്‍ സെഗ്മെന്റിലെ  ഉത്പാദന, വിതരണ ശൃംഖലയിലെ […]

Update: 2022-08-02 23:58 GMT
ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ വാഹന ഘടക നിര്‍മ്മാതാക്കളായ ബോഷിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 28 ശതമാനം വര്‍ധിച്ച് 334 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 260 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ 3,544 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 2,443 കോടി രൂപയായിരുന്നുവെന്ന് ബോഷ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
പാദത്തിന്റെ അവസാനത്തോടെ ട്രാക്ടര്‍ സെഗ്മെന്റിലെ ഉത്പാദന, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ലഘൂകരിച്ചതാണ് എക്കാലത്തെയും ഉയര്‍ന്ന ഈ നിരക്കിന് കാരണമെന്ന് കമ്പനി അറിയിച്ചു. വാഹന വിപണിയിലെ പോസിറ്റീവായ ചലനങ്ങൾ മൂലം 2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ശക്തമായ മുന്നേറ്റം കഴിഞ്ഞ പാദത്തില്‍ ലഭിക്കുകയും കൂടുതല്‍ മെച്ചപ്പെടുകയും ചെയ്തുവെന്ന് ബോഷ് എംഡി സൗമിത്ര ഭട്ടാചാര്യ പറഞ്ഞു.
സ്ഥിരമായ ഓര്‍ഡര്‍ ലഭിക്കുന്നതും, വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ ലഘൂകരിച്ചതും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ വരുമാനത്തില്‍ ശക്തമായ വളര്‍ച്ച നിലനിര്‍ത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരമായ മാര്‍ജിന്‍ നിലനിര്‍ത്തുക എന്നതിലാണ് തങ്ങളുടെ ശ്രദ്ധെന്നും ഭട്ടാചാര്യ പറഞ്ഞു.
Tags:    

Similar News