മികച്ച ഡിമാന്റ് പ്രതീക്ഷയിൽ ടിവിഎസ് മോട്ടോഴ്സ് ഓഹരികൾ മുന്നേറി
ഇരുചക്ര, മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോഴ്സിന്റെ ഓഹരികൾ ഇന്ന് 52 ആഴ്ചയിലെ ഉയർന്ന നിരക്കിലെത്തി. ഡിമാന്റിലുണ്ടായ പുരോഗതിയും, കാലവർഷം ആരംഭിച്ചതും, ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനാരംഭിച്ചതുമെല്ലാം കമ്പനിയ്ക്കു ഗുണകരമായി. ഓഹരി ഇന്ന് 888.80 രൂപ വരെ ഉയർന്ന് 0.27 ശതമാനം നേട്ടത്തോടെ 879.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജൂൺ പാദത്തിൽ കമ്പനിയുടെ വില്പന വളർച്ച 22 ശതമാനം ഉയർന്ന് 3,08,501 യൂണിറ്റുകളായി. 2021 ജൂൺ മാസത്തിൽ ഇത് 2,51,886 യൂണിറ്റുകളായിരുന്നു. സെമി കണ്ടക്ടറുകളുടെ വിതരണത്തിലുണ്ടായ […]
ഇരുചക്ര, മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോഴ്സിന്റെ ഓഹരികൾ ഇന്ന് 52 ആഴ്ചയിലെ ഉയർന്ന നിരക്കിലെത്തി. ഡിമാന്റിലുണ്ടായ പുരോഗതിയും, കാലവർഷം ആരംഭിച്ചതും, ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനാരംഭിച്ചതുമെല്ലാം കമ്പനിയ്ക്കു ഗുണകരമായി. ഓഹരി ഇന്ന് 888.80 രൂപ വരെ ഉയർന്ന് 0.27 ശതമാനം നേട്ടത്തോടെ 879.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജൂൺ പാദത്തിൽ കമ്പനിയുടെ വില്പന വളർച്ച 22 ശതമാനം ഉയർന്ന് 3,08,501 യൂണിറ്റുകളായി. 2021 ജൂൺ മാസത്തിൽ ഇത് 2,51,886 യൂണിറ്റുകളായിരുന്നു. സെമി കണ്ടക്ടറുകളുടെ വിതരണത്തിലുണ്ടായ കുറവ് ഇരുചക്ര വാഹനങ്ങളുടെ നിർമ്മാണത്തെയും, വില്പനയെയും സാരമായി ബാധിച്ചിരുന്നുവെങ്കിലും, മറ്റു ബദൽമാർഗങ്ങൾ സ്വീകരിച്ചു വിതരണം മുന്നോട്ടു കൊണ്ടുപോകാൻ കമ്പനി ശ്രദ്ധിച്ചു. ഇതിന്റെ ഫലമായുള്ള നേട്ടങ്ങൾ ജൂൺ മാസത്തിലെ വില്പന കണക്കുകളിൽ പ്രകടമാകുമെന്നും കമ്പനി പറഞ്ഞിരുന്നു.
ഡിമാൻഡിലെ കുറവും, ഉയർന്ന കമ്മോഡിറ്റി ചെലവുകളും ഉണ്ടായിരുന്നുവെങ്കിൽ കൂടിയും ഇരുചക്ര വാഹന നിർമ്മാതാക്കൾക്ക് ശക്തമായ വില നിർണയത്തിലൂടെ, 2022 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ വാഹന അടിസ്ഥാനത്തിൽ മികച്ച രീതിയിലുള്ള മൊത്ത ലാഭം നേടുന്നതിന് കഴിഞ്ഞിരുന്നുവെന്നു ജെഫ്രീസ്സിലെ അനലിസ്റ്റുകൾ പറഞ്ഞു. 2019-2022 കാലയളവിൽ ഇരുചക്ര വാഹന വിൽപ്പന അളവിലുണ്ടായ അസാധാരണമായ തകർച്ച വരും വർഷങ്ങളിൽ ഇരട്ടയക്ക സംയുക്ത വാർഷിക വളർച്ചക്ക് അനുകൂലമായിത്തീരാം.
ഇരുചക്ര വാഹനങ്ങളിൽ, ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 3.7 ശതമാനമായി. 2021 സാമ്പത്തിക വർഷത്തിൽ ഇത് 0.4 ശതമാനമായിരുന്നു. ജെഫ്രീസ് പ്രതീക്ഷിക്കുന്നത് 2023, 2024, 2025 സാമ്പത്തിക വർഷങ്ങളിൽ ഇത് യഥാക്രമം 5 ശതമാനവും, 8 ശതമാനവും, 10 ശതമാനവും ആയി ഉയരുമെന്നാണ്. പുതിയ നിർമ്മാതാക്കൾ രംഗത്തു വരുന്നതിനാൽ നിലവിലുള്ള ലിസ്റ്റഡ് കമ്പനികളും അവരുടെ ശേഷിയും, പോർട്ടഫോളിയോയും വിപുലീകരിക്കുകയാണ്.
"ഇലക്ട്രിക് വാഹനങ്ങളുടെ ഒറിജിനൽ എക്വിപ്മെന്റ് നിർമ്മാതാക്കൾക്ക് സ്കൂട്ടറുകളുടെ വിഹിതത്തിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ നേട്ടങ്ങൾ പ്രധാനമായും ഹോണ്ടയുടെ ചെലവിൽ വരുമെന്നാണ് കണക്കാക്കുന്നത്. ടിവിഎസ്സിന് 26 ശതമാനത്തോളം വിഹിതം സ്കൂട്ടറുകളിൽ ഉണ്ട്. ഒപ്പം, പുതിയ മോഡലുകൾ വിപണിയിലിറക്കിയും, ഇന്റേണൽ കംബസറ്റിൻ എഞ്ചിനുകളിൽ വിപണി വിഹിതം സ്വന്തമാക്കിയും മികച്ച റെക്കോർഡ്ട്രാക്ക് കമ്പനിക്കുണ്ട്. ഇവി സ്കൂട്ടറുകളിൽ 10 ശതമാനത്തോളം വിപണി വിഹിതവും, ഇന്റേണൽ കംബസറ്റിൻ എഞ്ചിൻ സ്കൂട്ടറുകളിൽ 21 ശതമാനത്തോളം വിഹിതവും നേടുമെന്നാണ് ഞങ്ങൾ കണക്കാക്കുന്നത്," ജെഫ്രീസ് കൂട്ടിച്ചേർത്തു.