ക്രൂഡ് വില 380 ഡോളറായേക്കും: പ്രവചനവുമായി ജെപി മോര്‍ഗന്‍

ക്രൂഡ് വില 380 ഡോളറായേക്കുമെന്ന പ്രവചനവുമായി  അമേരിക്കൻ മൾട്ടിനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും ഫിനാൻഷ്യൽ സർവീസസ് ഹോൾഡിംഗ് കമ്പനിയുമായ ജെപി മോര്‍ഗന്‍. ഇത് ഇന്ത്യയടക്കം എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളെ പ്രതിസന്ധിയിലാകും. അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വില പിടിവിട്ട് കുതിക്കുമ്പോഴാണ് ആശങ്ക കടുപ്പിക്കും വിധമുള്ള പ്രവചനം ജെ.പി മോര്‍ഗന്‍ ചെയ്‌സ് അനലിസ്റ്റുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എണ്ണ ഇറക്കുമതി സംബന്ധിച്ച് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള കയറ്റമതി കൂടി റഷ്യ നിറുത്തലാക്കിയാല്‍ ക്രൂഡ് വില ബാരലിന് […]

Update: 2022-07-02 01:50 GMT
ക്രൂഡ് വില 380 ഡോളറായേക്കുമെന്ന പ്രവചനവുമായി അമേരിക്കൻ മൾട്ടിനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും ഫിനാൻഷ്യൽ സർവീസസ് ഹോൾഡിംഗ് കമ്പനിയുമായ ജെപി മോര്‍ഗന്‍. ഇത് ഇന്ത്യയടക്കം എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളെ പ്രതിസന്ധിയിലാകും.
അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വില പിടിവിട്ട് കുതിക്കുമ്പോഴാണ് ആശങ്ക കടുപ്പിക്കും വിധമുള്ള പ്രവചനം ജെ.പി മോര്‍ഗന്‍ ചെയ്‌സ് അനലിസ്റ്റുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എണ്ണ ഇറക്കുമതി സംബന്ധിച്ച് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള കയറ്റമതി കൂടി റഷ്യ നിറുത്തലാക്കിയാല്‍ ക്രൂഡ് വില ബാരലിന് 380 ഡോളറിലെത്തുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. റഷ്യന്‍ എണ്ണയ്ക്ക് വില കുത്തനെ വര്‍ധിച്ചതിന് പിന്നാലെ ആഗോളതലത്തില്‍ മിക്ക രാജ്യങ്ങളും സമ്മര്‍ദ്ദത്തിലാണ്.
യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിരോധിക്കാനുള്ള നീക്കം നടത്തുന്നതിനാല്‍ കഴിഞ്ഞ ഏതാനും ആഴ്ച്ചയായി ക്രൂഡ് വില കുതിച്ചുയരുകയാണ്. ജൂണ്‍ ഒന്നിന് ബ്രെന്റ് ക്രൂഡിന്റെ വില 124 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഉണ്ടായാല്‍ ക്രൂഡ് ഓയില്‍ വിപണിയെ അത് സാരമായി ബാധിച്ചേക്കാം. യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസിലും ഇപ്പോള്‍ തന്നെ ഡീസല്‍, ഗ്യാസൊലിന്‍, വിമാന ഇന്ധനം ഉള്‍പ്പടെയുള്ളവയ്ക്ക് ആവശ്യം ഏറിയിരിക്കുകയാണ്. മാത്രമല്ല, എണ്ണ വിപണിയില്‍ സാരമായ ഞെരുക്കം നേരിടുന്നുമുണ്ട്.
റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധമുണ്ടായാല്‍ ഇന്ത്യയടക്കം എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ പ്രതിസന്ധിയിലാകും. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറാഖും സൗദി അറേബ്യയുമാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്നത്. 2022 അവസാനത്തോടെ റഷ്യയിലേക്കുള്ള എണ്ണ കയറ്റുമതി അവസാനിപ്പിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ നീക്കം രൂപയ്ക്കും തിരിച്ചടിയാകുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിയുകയാണ്.
Tags:    

Similar News