ജൂണ്‍ 27ലെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

ഡെല്‍ഹി: തങ്ങളുടെ ആവശ്യങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) സമ്മതം അറിയിച്ചതിനെ തുടര്‍ന്ന ബാങ്ക് യൂണിയനുകള്‍ ജൂണ്‍ 27 ന് നടത്താനിരുന്ന പണിമുടക്ക്  മാറ്റിവച്ചു. പെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം ജോലി എന്ന ആവശ്യവും ഉന്നയിച്ചാണ് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി), ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്സ് (എന്‍ഒബിഡബ്ല്യു) എന്നിവയുള്‍പ്പെടെ ഒന്‍പത് ബാങ്ക് യൂണിയനുകളെ നയിക്കുന്ന യുണൈറ്റഡ് ഫോറം […]

Update: 2022-06-24 03:16 GMT
ഡെല്‍ഹി: തങ്ങളുടെ ആവശ്യങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) സമ്മതം അറിയിച്ചതിനെ തുടര്‍ന്ന ബാങ്ക് യൂണിയനുകള്‍ ജൂണ്‍ 27 ന് നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. പെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം ജോലി എന്ന ആവശ്യവും ഉന്നയിച്ചാണ് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി), ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്സ് (എന്‍ഒബിഡബ്ല്യു) എന്നിവയുള്‍പ്പെടെ ഒന്‍പത് ബാങ്ക് യൂണിയനുകളെ നയിക്കുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായുള്ള കരാര്‍ പ്രകാരം, തീര്‍പ്പാക്കാത്ത വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് ചീഫ് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് ശേഷം ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം പറഞ്ഞു. എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ പുതുക്കി പരിഷ്‌കരിക്കുക, ദേശീയ പെന്‍ഷന്‍ പദ്ധതി ഒഴിവാക്കുക, എല്ലാ ബാങ്ക് ജീവനക്കാര്‍ക്കും പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക എന്നിവയും മറ്റ് ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

Similar News