ബോണ്ടുകള്‍ വഴി 350 കോടി സമാഹരിക്കുമെന്ന് എച്ച്ഡിഎഫ്സി ലൈഫ്
ഡെല്‍ഹി: സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 350 കോടി രൂപ വരെയുള്ള വായ്പ മൂലധനം സമാഹരിക്കുമെന്ന് എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. 3,500 ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 350 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് കമ്പനിയുടെ ബോര്‍ഡിന്റെ മൂലധന സമാഹരണ സമിതി അംഗീകാരം നല്‍കിയതായി എച്ച്ഡിഎഫ്സി ലൈഫ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ബോണ്ടുകള്‍ക്ക് പ്രതിവര്‍ഷം 8.20 ശതമാനം കൂപ്പണ്‍ നിരക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. എന്‍എസ്ഇയുടെ മൊത്തവ്യാപാര ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തിലാണ് […]
ഡെല്‍ഹി: സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 350 കോടി രൂപ വരെയുള്ള വായ്പ മൂലധനം സമാഹരിക്കുമെന്ന് എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു.
3,500 ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 350 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് കമ്പനിയുടെ ബോര്‍ഡിന്റെ മൂലധന സമാഹരണ സമിതി അംഗീകാരം നല്‍കിയതായി എച്ച്ഡിഎഫ്സി ലൈഫ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
ബോണ്ടുകള്‍ക്ക് പ്രതിവര്‍ഷം 8.20 ശതമാനം കൂപ്പണ്‍ നിരക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. എന്‍എസ്ഇയുടെ മൊത്തവ്യാപാര ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തിലാണ് ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യുന്നത്.