ക്രൂഡ് ഓയിൽ വാങ്ങൽ വില 10  വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

ഇന്ത്യയുടെ  ക്രൂഡ് ഓയിൽ വാങ്ങൽ നിരക്ക്  കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയായ ബാരലിന്  121 യു എസ് ഡോളറിലെത്തി.എങ്കിലും ചില്ലറ വില്പനയിൽ നിരക്ക്  വർധന പ്രതിഫലിച്ചില്ല. ജൂൺ 9 നു ബാരലിന്  121.28 രൂപ വരെ എത്തിയ വില, എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി)  പുറത്തുവിട്ട കണക്കു പ്രകാരം  2012  ഫെബ്രുവരി / മാർച്ച് മാസങ്ങളിലെ വിലയുമായി സാമ്യമുള്ളതാണ്. പിപിഎസി പ്രകാരം, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബാസ്കറ്റ്  വില ഫെബ്രുവരി 25 നും മാർച്ച് 29 നും ഇടയ്ക്കു ബാരലിന്  111.86 യു എസ് ഡോളറായിരുന്നു.  പിന്നീട് മാർച്ച് 30 നും ഏപ്രിൽ 27 നും ഇടയ്ക്കു ഇത് 103.44  ഡോളറായി. അന്താരാഷ്ട്ര എണ്ണവില വ്യാഴാഴ്ച, 13 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന […]

;

Update: 2022-06-11 01:00 GMT
ക്രൂഡ് ഓയിൽ വാങ്ങൽ വില 10  വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
  • whatsapp icon

ഇന്ത്യയുടെ ക്രൂഡ് ഓയിൽ വാങ്ങൽ നിരക്ക് കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയായ ബാരലിന് 121 യു എസ് ഡോളറിലെത്തി.എങ്കിലും ചില്ലറ വില്പനയിൽ നിരക്ക് വർധന പ്രതിഫലിച്ചില്ല. ജൂൺ 9 നു ബാരലിന് 121.28 രൂപ വരെ എത്തിയ വില, എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) പുറത്തുവിട്ട കണക്കു പ്രകാരം 2012 ഫെബ്രുവരി / മാർച്ച് മാസങ്ങളിലെ വിലയുമായി സാമ്യമുള്ളതാണ്.

പിപിഎസി പ്രകാരം, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബാസ്കറ്റ് വില ഫെബ്രുവരി 25 നും മാർച്ച് 29 നും ഇടയ്ക്കു ബാരലിന് 111.86 യു എസ് ഡോളറായിരുന്നു. പിന്നീട് മാർച്ച് 30 നും ഏപ്രിൽ 27 നും ഇടയ്ക്കു ഇത് 103.44 ഡോളറായി. അന്താരാഷ്ട്ര എണ്ണവില വ്യാഴാഴ്ച, 13 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി, യു എസ് പോലുള്ള വൻകിട ഇറക്കുമതി രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് വർധിച്ചതാണ് ഇതിനു കാരണം.

ഇന്ത്യയുടെ 85 ശതമാനം എണ്ണ ആവശ്യങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ പ്രാദേശിക പമ്പുകളിലെ നിരക്ക് അന്താരാഷ്ട്ര വിലയെ മാനദണ്ഡമാക്കിയിരിക്കുന്നു.

പ്രാദേശിക പമ്പുകളിലെ എണ്ണയുടെ നിരക്ക് ബാരലിന് 85 യു എസ് ഡോളറായി കണക്കാക്കുന്നുണ്ട് .പണപ്പെരുപ്പം ഏകദേശം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.8 ശതമാനത്തിലാണ്.അതിനാൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാരിനെ സഹായിക്കുന്നതിന് വേണ്ടി എണ്ണ കമ്പനികൾ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.

Tags:    

Similar News