യുഎസിലേക്ക് മരുന്ന് കയറ്റിയയ്ക്കാന്‍ സൈഡസ് ലൈഫ് സയന്‍സ്
ഡെല്‍ഹി : കഫൈന്‍ സിട്രേയ്റ്റ് ഓറല്‍ സൊലൂഷ്യന്‍ എന്ന മരുന്ന് യുഎസ് ആസ്ഥാനമായ സജെന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന് വിതരണം ചെയ്യുമെന്നറിയിച്ച് സൈഡസ് ലൈഫ് സയന്‍സ്. ഗുജറാത്തിലെ ജാറോഡിലുള്ള നിര്‍മ്മാണ പ്ലാന്റില്‍ നിന്നുമാണ് മരുന്ന് വിതരണം ചെയ്യുന്നത്. 60 മില്ലീഗ്രാം (3 മില്ലീ ലിറ്ററില്‍) എന്ന അളവിലുള്ള സിംഗിള്‍ ഡോസ് വയലുകളാണ് (ഇന്‍ജക്ഷന് വേണ്ടി) കമ്പനി നിലവില്‍ ഉത്പാദിപ്പിക്കുന്നത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അനുമതി ലഭിച്ചിട്ടുണ്ടെന്നും സൈഡസ് ഇറക്കിയ അറിയിപ്പിലുണ്ട്. മാസം തികയാതെ പിറക്കുന്ന ശിശുക്കളില്‍ […]
ഡെല്‍ഹി : കഫൈന്‍ സിട്രേയ്റ്റ് ഓറല്‍ സൊലൂഷ്യന്‍ എന്ന മരുന്ന് യുഎസ് ആസ്ഥാനമായ സജെന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന് വിതരണം ചെയ്യുമെന്നറിയിച്ച് സൈഡസ് ലൈഫ് സയന്‍സ്. ഗുജറാത്തിലെ ജാറോഡിലുള്ള നിര്‍മ്മാണ പ്ലാന്റില്‍ നിന്നുമാണ് മരുന്ന് വിതരണം ചെയ്യുന്നത്. 60 മില്ലീഗ്രാം (3 മില്ലീ ലിറ്ററില്‍) എന്ന അളവിലുള്ള സിംഗിള്‍ ഡോസ് വയലുകളാണ് (ഇന്‍ജക്ഷന് വേണ്ടി) കമ്പനി നിലവില്‍ ഉത്പാദിപ്പിക്കുന്നത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അനുമതി ലഭിച്ചിട്ടുണ്ടെന്നും സൈഡസ് ഇറക്കിയ അറിയിപ്പിലുണ്ട്.
മാസം തികയാതെ പിറക്കുന്ന ശിശുക്കളില്‍ കണ്ടുവരുന്ന ശ്വാസം മുട്ടലിനുള്ള ചികിത്സയ്ക്കാണ് കഫൈന്‍ സിട്രേയ്റ്റ് ഓറല്‍ സൊലൂഷ്യന്‍ ഉപയോഗിക്കുന്നത്. വടക്കേ അമേരിക്കന്‍ വിപണിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും വിപണനം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സ്‌പെഷ്യാലിറ്റി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സജെന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്.