സിഎന്‍ജിയ്ക്ക് 80 പൈസ വര്‍ധിച്ചു
ഡെല്‍ഹി : പ്രകൃതി വാതക വില സര്‍ക്കാര്‍ ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ സിഎന്‍ജി വില കിലോയ്ക്ക് 80 പൈസ വര്‍ധിച്ചു. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ (ഐജിഎല്‍) വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ പ്രകാരം തലസ്ഥാനത്ത് സിഎന്‍ജി വില കിലോയ്ക്ക് 60.01 രൂപയില്‍ നിന്ന് 60.81 രൂപയായി ഉയര്‍ന്നു. സിഎന്‍ജിയും പൈപ്പ്ഡ് പാചക വാതകവും (പിഎന്‍ജി) ചില്ലറ വില്‍പ്പന നടത്തുന്ന സ്ഥാപനമാണ് ഇന്ദ്രപ്രസ്ഥ. കഴിഞ്ഞ ഒരു മാസത്തിനിടെ ആറാം തവണയാണ് സിഎന്‍ജി വില വര്‍ധിക്കുന്നത്. ആകെ കിലോയ്ക്ക് നാല് […]
ഡെല്‍ഹി : പ്രകൃതി വാതക വില സര്‍ക്കാര്‍ ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ സിഎന്‍ജി വില കിലോയ്ക്ക് 80 പൈസ വര്‍ധിച്ചു. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ (ഐജിഎല്‍) വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ പ്രകാരം തലസ്ഥാനത്ത് സിഎന്‍ജി വില കിലോയ്ക്ക് 60.01 രൂപയില്‍ നിന്ന് 60.81 രൂപയായി ഉയര്‍ന്നു. സിഎന്‍ജിയും പൈപ്പ്ഡ് പാചക വാതകവും (പിഎന്‍ജി) ചില്ലറ വില്‍പ്പന നടത്തുന്ന സ്ഥാപനമാണ് ഇന്ദ്രപ്രസ്ഥ.
കഴിഞ്ഞ ഒരു മാസത്തിനിടെ ആറാം തവണയാണ് സിഎന്‍ജി വില വര്‍ധിക്കുന്നത്. ആകെ കിലോയ്ക്ക് നാല് രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. ആഗോളതലത്തില്‍ ഗ്യാസിന്റെ വില വര്‍ധിച്ചതാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള ക്രൂഡ് വില വര്‍ധനയ്ക്ക് കാരണമാകുമ്പോള്‍ ഏറ്റവുമധികം തിരിച്ചടി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.