റീസൈക്കിളിങ്ങിന് ബാക്ടീരിയ-ടെക്നോളജിയുമായി ടാറ്റ സ്റ്റീൽ യുകെ

ലണ്ടൻ: ടാറ്റ സ്റ്റീലിന്റെ യുകെ വ്യവസായ പ്ലാന്റുകളിൽ നിന്നുള്ള വെയ്സ്റ്റുകൾ, ബ്ലാസ്റ്റ് ഫർണസിൽ മൈക്രോസ്‌കോപ്പിക് ബാക്ടീരിയകൾ ഉപയോഗിച്ച് പുനചംക്രമണം നടത്താനൊരുങ്ങുന്നു. മറ്റ് വ്യവസായങ്ങൾക്കാവശ്യമായ സ്റ്റോക്ക് മെറ്റീരിയലാക്കി ഇവ മാറ്റുന്നതോടൊപ്പം, ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ വെയ്സ്റ്റുകൾ മൃഗങ്ങളുടെ തീറ്റയാക്കി മാറ്റാമെന്നും ടാറ്റാ സ്റ്റീൽ അധികൃതർ അറിയിച്ചു. വെയിൽസിലെ ടാറ്റ സ്റ്റീൽ  ഫർണസുകളിൽ സൗത്ത് വെയിൽസ് സർവകലാശാലയുടെ നേതൃത്വത്തിൽ ഒരു പൈലറ്റ് പ്രോജക്ട് ആരംഭിച്ചു കഴിഞ്ഞു. പ്രോജക്റ്റ് തുടക്കത്തിൽ തന്നെ നല്ല വിജയമായിരുന്നെന്ന് വിദഗ്ധർ അറിയിച്ചു. "ബ്ലാസ്റ്റ് ഫർണസിൽ നിന്ന് മലിനജല […]

Update: 2022-03-29 05:52 GMT
ലണ്ടൻ: ടാറ്റ സ്റ്റീലിന്റെ യുകെ വ്യവസായ പ്ലാന്റുകളിൽ നിന്നുള്ള വെയ്സ്റ്റുകൾ, ബ്ലാസ്റ്റ് ഫർണസിൽ മൈക്രോസ്‌കോപ്പിക് ബാക്ടീരിയകൾ ഉപയോഗിച്ച് പുനചംക്രമണം നടത്താനൊരുങ്ങുന്നു. മറ്റ് വ്യവസായങ്ങൾക്കാവശ്യമായ സ്റ്റോക്ക് മെറ്റീരിയലാക്കി ഇവ മാറ്റുന്നതോടൊപ്പം, ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ വെയ്സ്റ്റുകൾ മൃഗങ്ങളുടെ തീറ്റയാക്കി മാറ്റാമെന്നും ടാറ്റാ സ്റ്റീൽ അധികൃതർ അറിയിച്ചു.
വെയിൽസിലെ ടാറ്റ സ്റ്റീൽ ഫർണസുകളിൽ സൗത്ത് വെയിൽസ് സർവകലാശാലയുടെ നേതൃത്വത്തിൽ ഒരു പൈലറ്റ് പ്രോജക്ട് ആരംഭിച്ചു കഴിഞ്ഞു. പ്രോജക്റ്റ് തുടക്കത്തിൽ തന്നെ നല്ല വിജയമായിരുന്നെന്ന് വിദഗ്ധർ അറിയിച്ചു.
"ബ്ലാസ്റ്റ് ഫർണസിൽ നിന്ന് മലിനജല സ്ലഡ്ജിലൂടെ വാതകങ്ങൾ പുറത്തുവിടുന്ന പ്രക്രിയയാണ് ഞങ്ങൾ ഇവിടെ പരീക്ഷിക്കുന്നത്. കാർബൺ മോണോക്‌സൈഡ് (CO), കാർബൺ ഡൈ ഓക്‌സൈഡ് (CO2) എന്നീ വാതകങ്ങൾ സ്വാംശീകരിക്കാൻ കഴിയുന്ന പ്രത്യേക തരം ബാക്ടീരിയകൾ അതിൽ അടങ്ങിയിരിക്കുന്നു,” കമ്പനി പറഞ്ഞു.
ഇതുവഴി കാർബൺ ഉപയോഗം ഏകദേശം 98 ശതമാനം വരെ നിയന്ത്രിക്കാൻ കഴിയുമെന്ന് കരുതുന്നതായി സൗത്ത് വെയിൽസ് സർവ്വകലാശാലയിൽ നിന്നും ഡോ റിയാനോൺ ചാമേഴ്‌സ്-ബ്രൗൺ പറഞ്ഞു. "ബാക്ടീരിയകളിൽ നിന്നുള്ള അവശിഷ്ടങ്ങളിൽ അസറ്റിക് ആസിഡും വൊളറ്റൈൽ ഫാറ്റി ആസിഡുകളും ഉൾപ്പെടുന്നു. ഇവ പെയിന്റുകൾ, ബയോപ്ലാസ്റ്റിക്-പോളിമറുകൾ അല്ലെങ്കിൽ മൃഗങ്ങളുടെ തീറ്റകൾ പോലുള്ള വാണിജ്യപരമായി ലാഭകരമായ അന്തിമ ഉപയോഗങ്ങൾക്ക് ഉപയോഗിക്കാം," അവർ കൂട്ടിച്ചേർത്തു.
പോർട്ട് ടാൽബോട്ടിലെ സ്റ്റീൽ നിർമ്മാണ പ്രക്രിയകളിൽ നിന്നുള്ള മാലിന്യ വാതകങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും, മറ്റ് വ്യവസായങ്ങളെ പിന്തുണയ്ക്കാൻ ഇവ എങ്ങനെ ഉപയോഗിക്കാമെന്നും, പുറത്തുവിടുന്ന CO2 ന്റെ അളവ് കുറയ്ക്കുന്നതിനെ പറ്റി പഠിക്കാൻ ടാറ്റ സ്റ്റീലും സർവകലാശാലയും സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ടാറ്റ സ്റ്റീൽ യുകെ 2050 ഓടെ നെറ്റ് സീറോ സ്റ്റീൽ ഉത്പാദിപ്പിക്കാനും 2030-ഓടെ CO2 പുറന്തള്ളലിൽ 30 ശതമാനം കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അറിയിച്ചു. കമ്പനിയുടെ യുകെ യിലെ ഏറ്റവും വലിയ പ്രവർത്തന സൈറ്റായ സൗത്ത് വെയിൽസിലാണ് ഇത് സംബന്ധിച്ച പഠങ്ങൾ നടക്കുന്നത്.
സൗത്ത് വെയിൽസിലെ പോർട്ട് ടാൽബോട്ടിൽ പ്രാഥമിക തലത്തിൽ സ്റ്റീൽ നിർമ്മാണം നടത്തുന്ന യുകെയിലെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാതാക്കളാണ് ടാറ്റ സ്റ്റീൽ. വെയിൽസ്, ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, നോർവേ, സ്വീഡൻ എന്നിവിടങ്ങളിലെ സൈറ്റുകളിലും നിർമ്മാണ-വിതരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. നിലവിൽ ടാറ്റ സ്റ്റീലിൽ 8,000 ത്തിലധികം ആളുകൾ ജോലി ചെയ്യുന്നു. കൂടാതെ 5 ദശലക്ഷം ടൺ ക്രൂഡ് സ്റ്റീലിന്റെ വാർഷിക ഉത്പാദന ശേഷിയും കമ്പനിക്കുണ്ട്.
Tags:    

Similar News