ബെഗളൂരുവില്‍ 2,000 കോടിയുടെ ഭവന പദ്ധതിയുമായി ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്
ഡെല്‍ഹി: ബംഗളൂരുവില്‍ 33 ഏക്കര്‍ പുതിയ ഭവന പദ്ധതിയില്‍ നിന്ന് 2,000 കോടി രൂപ വരുമാനം പ്രതീക്ഷിച്ച് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്. സൗത്ത് ബെംഗളൂരുവിലെ ബന്നാര്‍ഘട്ട റോഡിലെ റെസിഡന്‍ഷ്യല്‍ മൈക്രോ മാര്‍ക്കറ്റിലാണ് പദ്ധതിക്കാവശ്യമായ സ്ഥലം സ്ഥിതി ചെയ്യുന്നതെന്ന് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് അറിയിച്ചു. ബന്നാര്‍ഘട്ട റോഡിന് സമീപമുള്ള പുതിയ പ്രോജക്റ്റിന് ഏകദേശം 3.4 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണം വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഏകദേശം അഞ്ച് ശതമാനം ഏരിയ വിഹിതം ഭൂവുടമകള്‍ക്ക് നല്‍കിക്കൊണ്ട്, ഒരു പൂര്‍ണ്ണമായ വാങ്ങലിനാണ് കരാര്‍. പുതിയ […]
ഡെല്‍ഹി: ബംഗളൂരുവില്‍ 33 ഏക്കര്‍ പുതിയ ഭവന പദ്ധതിയില്‍ നിന്ന് 2,000 കോടി രൂപ വരുമാനം പ്രതീക്ഷിച്ച് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്.
സൗത്ത് ബെംഗളൂരുവിലെ ബന്നാര്‍ഘട്ട റോഡിലെ റെസിഡന്‍ഷ്യല്‍ മൈക്രോ മാര്‍ക്കറ്റിലാണ് പദ്ധതിക്കാവശ്യമായ സ്ഥലം സ്ഥിതി ചെയ്യുന്നതെന്ന് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് അറിയിച്ചു. ബന്നാര്‍ഘട്ട റോഡിന് സമീപമുള്ള പുതിയ പ്രോജക്റ്റിന് ഏകദേശം 3.4 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണം വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഏകദേശം അഞ്ച് ശതമാനം ഏരിയ വിഹിതം ഭൂവുടമകള്‍ക്ക് നല്‍കിക്കൊണ്ട്, ഒരു പൂര്‍ണ്ണമായ വാങ്ങലിനാണ് കരാര്‍.
പുതിയ പദ്ധതിയിലൂടെ ദക്ഷിണ ബംഗളൂരുവിലെ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുമെന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലുടനീളമുള്ള പ്രധാന മൈക്രോ മാര്‍ക്കറ്റുകളില്‍ ഗോദറെജ് പ്രോപ്പര്‍ട്ടീസിന്റെ സാന്നിധ്യം ശക്തമാക്കുന്നതിന് ഈ നീക്കം അനുയോജ്യമാണെന്നും ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് മാനേജിംഗ് ജയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മോഹിത് മല്‍ഹോത്ര പറഞ്ഞു,.
ഈ മാസം ആദ്യം ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ഹരിയാനയിലെ സോനിപത്തില്‍ 50 ഏക്കറോളം സ്ഥലം ഭവനപദ്ധതി വികസനത്തിനായി വാങ്ങിയിരുന്നു.
പുതിയ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി അടുത്ത 12-18 മാസങ്ങളില്‍ ഏകദേശം 7,500 കോടി രൂപ നിക്ഷേപിക്കാനുള്ള കമ്പനിയുടെ പദ്ധതികളെക്കുറിച്ച് ഗോദ്റെജ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പിറോജ്ഷ ഗോദ്റെജ് മുന്‍പ് വ്യക്തമാക്കിയിരുന്നു. മുംബൈ മെട്രോപൊളിറ്റന്‍ മേഖല (എംഎംആര്‍), ഡല്‍ഹി-എന്‍സിആര്‍, ബംഗളൂരു, പൂനെ എന്നിവിടങ്ങളില്‍ കമ്പനിക്ക് വലിയ സാന്നിധ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
വില്‍പ്പന ബുക്കിംഗിന്റെ കാര്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും വലിയ റിയല്‍റ്റി സ്ഥാപനമായി ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് മാറിയിരുന്നു. ഭൂമി നേരിട്ട് വാങ്ങുന്നതിലൂടെയും ഭൂവുടമകളുമായുള്ള സംയുക്ത സംരംഭങ്ങളിലൂടെയുമാണ് പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുന്നത്.
മുംബൈ ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞ വര്‍ഷത്തെ 6,725 കോടി രൂപയുടെ റെക്കോര്‍ഡ് വില്‍പ്പനയെ മറികടന്നു കൊണ്ട് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന ബുക്കിംഗുകള്‍ കൈവരിക്കാന്‍ സാധ്യതയുണ്ട്.
കോവിഡില്‍ കുത്തന ഇടിഞ്ഞ ഭവന നിര്‍മാണ മേഖല 2021 ഓടെ പുനരുജ്ജീവനപാതയിലാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ എല്ലാ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടേയും വില്‍പ്പന ഉയര്‍ന്നു.
റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ പ്രോപ്ടിഗര്‍.കോം അനുസരിച്ച്, എട്ട് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന 2021 ല്‍ 13 ശതമാനം വര്‍ധിച്ച് 2,05,936 യൂണിറ്റുകളായി. മുന്‍വര്‍ഷം ഇത് 1,82,639 യൂണിറ്റായിരുന്നു.
അതേസമയം ഹൗസിംഗ് ബ്രോക്കറേജ് സ്ഥാപനമായ അനറോക്ക് റിപ്പോര്‍ട്ട് ചെയ്തത് 2021 ല്‍ മുന്‍നിര ഏഴ് നഗരങ്ങളിലെ വില്‍പ്പന 71 ശതമാനം ഉയര്‍ന്ന് 2,36,530 യൂണിറ്റുകളായെന്നാണ്.