സണ്‍ ഫൗണ്ടേഷന്‍ പഞ്ചാബില്‍ അന്താരാഷ്ട്ര നൈപുണ്യ സര്‍വകലാശാല സ്ഥാപിക്കും

ഡെല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ പഞ്ചാബില്‍ ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര നൈപുണ്യ സര്‍വകലാശാല സ്ഥാപിക്കുമെന്ന് സണ്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ഫിറ്റര്‍, എയര്‍ കണ്ടീഷനിംഗ്, റഫ്രിജറേഷന്‍ മെക്കാനിക്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രൊഫഷണലുകള്‍ തുടങ്ങി വിവിധ വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി സര്‍വകലാശാല പരിശീലനം നല്‍കുമെന്ന് സണ്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിക്രംജിത് സാഹ്നി പറഞ്ഞു. വെബ് ഡിസൈനിംഗ്, കോഡിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സോളാര്‍ പാനല്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ നഴ്സുമാര്‍, ഹോസ്പിറ്റാലിറ്റി എന്നിവയുമായി ബന്ധപ്പെട്ട നൈപുണ്യ പരിശീലനവും നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് […]

Update: 2022-03-24 08:32 GMT
ഡെല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ പഞ്ചാബില്‍ ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര നൈപുണ്യ സര്‍വകലാശാല സ്ഥാപിക്കുമെന്ന് സണ്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ഫിറ്റര്‍, എയര്‍ കണ്ടീഷനിംഗ്, റഫ്രിജറേഷന്‍ മെക്കാനിക്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രൊഫഷണലുകള്‍ തുടങ്ങി വിവിധ വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി സര്‍വകലാശാല പരിശീലനം നല്‍കുമെന്ന് സണ്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിക്രംജിത് സാഹ്നി പറഞ്ഞു.
വെബ് ഡിസൈനിംഗ്, കോഡിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സോളാര്‍ പാനല്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ നഴ്സുമാര്‍, ഹോസ്പിറ്റാലിറ്റി എന്നിവയുമായി ബന്ധപ്പെട്ട നൈപുണ്യ പരിശീലനവും നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചാബിലും യുഎഇ, കാനഡ, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് യുവാക്കള്‍ക്ക് സൗജന്യ നൈപുണ്യവും ജോലിയും നല്‍കിക്കൊണ്ട് വിക്രംജിത് സാഹ്നി ഇതിനകം ന്യൂഡല്‍ഹിയിലും അമൃത്സറിലും രണ്ട് ലോക നൈപുണ്യ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.
1998 ല്‍ സ്ഥാപിതമായ ഒരു ചാരിറ്റബിള്‍ സ്ഥാപനമാണ് സണ്‍ ഫൗണ്ടേഷന്‍. നിരവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് സണ്‍ ഫൗണ്ടേഷന്‍ സമൂഹത്തിലെ നിരാലംബരായ വിഭാഗത്തിന് തുല്യമായ വളര്‍ച്ചാ അവസരങ്ങള്‍ നല്‍കി അവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നു. പാവപ്പെട്ട പെണ്‍കുട്ടികള്‍/സ്ത്രീകള്‍, ഭിന്നശേഷിയുള്ള യുവാക്കള്‍ എന്നിവരെ നൈപുണ്യ വികസന പരിപാടികളിലൂടെ ശാക്തീകരിക്കാന്‍ സണ്‍ ഫൗണ്ടേഷന്‍ സഹായിക്കുന്നുണ്ട്.ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ഫൗണ്ടേഷന്‍ നൈപുണ്യ വികസനം നല്‍കുന്നുണ്ട്.
Tags:    

Similar News