കോളിയേഴ്സ് ഇന്ത്യ ചെന്നൈ എംഡിയായി കാഞ്ചന കൃഷ്ണനെ നിയമിച്ചു
ഡെല്‍ഹി: ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ചെന്നൈ മാനേജിംഗ് ഡയറക്ടറായി കാഞ്ചന കൃഷ്ണനെ നിയമിച്ചതായി കോളിയേഴ്സ് ഇന്ത്യ അറിയിച്ചു. ഈവര്‍ഷം കമ്പനി കുറഞ്ഞത് 1,000 ജീവനക്കാരെയെങ്കിലും നിയമിക്കുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി രണ്ട് പുതിയ സേവനങ്ങള്‍ ആരംഭിക്കുമെന്നും കോളിയേഴ്സ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രമേഷ് നായര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. കാഞ്ചന കൃഷ്ണന് ചെന്നൈയിലെ വാണിജ്യ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ രണ്ട് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുണ്ട്. മറ്റ് അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളായ നൈറ്റ് ഫ്രാങ്ക്, കുഷ്മാന്‍ ആന്‍ഡ് […]
ഡെല്‍ഹി: ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ചെന്നൈ മാനേജിംഗ് ഡയറക്ടറായി കാഞ്ചന കൃഷ്ണനെ നിയമിച്ചതായി കോളിയേഴ്സ് ഇന്ത്യ അറിയിച്ചു.
ഈവര്‍ഷം കമ്പനി കുറഞ്ഞത് 1,000 ജീവനക്കാരെയെങ്കിലും നിയമിക്കുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി രണ്ട് പുതിയ സേവനങ്ങള്‍ ആരംഭിക്കുമെന്നും കോളിയേഴ്സ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രമേഷ് നായര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.
കാഞ്ചന കൃഷ്ണന് ചെന്നൈയിലെ വാണിജ്യ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ രണ്ട് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുണ്ട്. മറ്റ് അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളായ നൈറ്റ് ഫ്രാങ്ക്, കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ്, ജെഎല്‍എല്‍ ഇന്ത്യ എന്നിവിടങ്ങളില്‍ മുതിര്‍ന്ന സ്ഥാപനങ്ങള്‍ വഹിച്ചിട്ടുണ്ട് ഇവര്‍.
ഇന്ത്യയിലെ ഭൂവുടമ പ്രാതിനിധ്യ ബിസിനസിനെ നയിക്കുന്നതിനൊപ്പം
ചെന്നൈ മേഖലയിലെ ഓഫീസ് ലീസിംഗ്, റീട്ടെയില്‍, ഡാറ്റാ സെന്റര്‍ ബിസിനസുകളുടെ മേധാവിയായിരുന്നു കാഞ്ചന കൃഷ്ണന്‍.
ചെന്നൈയില്‍ കമ്പനിയുടെ നിലവിലുള്ള ഇടപാട് സേവന ലൈനുകള്‍ കാഞ്ചന ശക്തിപ്പെടുത്തും. കൂടാതെ മികച്ച വ്യാവസായ പ്രതിഭകളെ നിയമിക്കുകയും വികസിപ്പിക്കുകയും ചെയ്തുകൊണ്ട് പുതിയ സേവന മേഖല പുതിയ സര്‍വീസ് ലൈന്‍ സ്‌പെഷ്യലൈസേഷനുകള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ തിരിച്ചറിയാനും ഈ നിയമനത്തിലൂടെ സാധിക്കുമെന്ന് കൊള്ളിയേഴ്‌സ് ഇന്ത്യ വ്യക്തമാക്കി.