ബിഎസ്എന്‍എല്ലിൽ ഓഗസ്റ്റ് 15-നകം 4ജി, 5ജി ലഭിക്കും
ഡെല്‍ഹി: ടിസിഎസിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സുമായി (C-DoT) തദ്ദേശീയ 4ജി, 5ജി നെറ്റ്വര്‍ക്ക് സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്ത് ഓഗസ്റ്റ് 15-നകം ബിഎസ്എന്‍എല്‍ നെറ്റ് വർക്കിൽ വിന്യസിക്കുമെന്ന് ഔദ്യോദിക വൃത്തങ്ങള്‍ അറിയിച്ചു. ആഗോള ടെലികോം ഭീമന്മാര്‍ സാങ്കേതിക വികസനത്തിനായി കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുമ്പോള്‍ കണ്‍സോര്‍ഷ്യം ഏകദേശം 30 മില്യണ്‍ യുഎസ് ഡോളര്‍ ചെലവിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് കണ്‍വെര്‍ജന്‍സ് ഇന്ത്യ ഇവന്റില്‍ സംസാരിച്ച സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജ്കുമാര്‍ ഉപാധ്യായ […]
;
ഡെല്‍ഹി: ടിസിഎസിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സുമായി (C-DoT) തദ്ദേശീയ 4ജി, 5ജി നെറ്റ്വര്‍ക്ക് സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്ത് ഓഗസ്റ്റ് 15-നകം ബിഎസ്എന്‍എല്‍ നെറ്റ് വർക്കിൽ വിന്യസിക്കുമെന്ന് ഔദ്യോദിക വൃത്തങ്ങള്‍ അറിയിച്ചു. ആഗോള ടെലികോം ഭീമന്മാര്‍ സാങ്കേതിക വികസനത്തിനായി കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുമ്പോള്‍ കണ്‍സോര്‍ഷ്യം ഏകദേശം 30 മില്യണ്‍ യുഎസ് ഡോളര്‍ ചെലവിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് കണ്‍വെര്‍ജന്‍സ് ഇന്ത്യ ഇവന്റില്‍ സംസാരിച്ച സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജ്കുമാര്‍ ഉപാധ്യായ പറഞ്ഞു.
തങ്ങള്‍ ഈ ജോലി പൂര്‍ത്തിയാക്കാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ജനങ്ങള്‍ ഉടന്‍ കേള്‍ക്കുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ഉടന്‍ തന്നെ ഈ ഇത് ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കില്‍ വിന്യസിക്കുമെന്നും ഇത് 4ജി മാത്രമായിരിക്കില്ല. 5ജി എന്‍എസ്എ (നോണ്‍-സ്റ്റാന്‍ഡലോണ്‍ ആക്സസ്) കൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ വിന്യസിക്കുമെന്നും ആദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് തുല്യമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ബിഎസ്എന്‍എല്ലിന് സ്‌പെക്ട്രം അനുവദിക്കണമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.