അഫോര്‍ഡബിള്‍ ഭവന വിഭാഗത്തില്‍ 310 കോടി രൂപ നിക്ഷേപവുമായി സിഗ്നേച്ചര്‍ ഗ്ലാബല്‍

ഡെല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ അഫോര്‍ഡബിള്‍ ഭവന പദ്ധതിക്കായി 310 കോടി നിക്ഷേപിക്കാന്‍ സിഗ്നേച്ചര്‍ ഗ്ലാബല്‍. സിഗ്നേച്ചര്‍ ഗ്ലോബല്‍ ഇംപീരിയര്‍ എന്ന പേരിലാണ് പുതിയ പ്രോജക്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം ഒന്‍പത് ഏക്കറില്‍ പരുന്നു കിടക്കുന്ന ഇത് 1,141 യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്നു. ഈ പദ്ധതിയില്‍ 17.56 ലക്ഷം മുതല്‍ 28 ലക്ഷം രൂപ വരെ വില പരിധിയില്‍ ഫ്‌ളാറ്റുകള്‍ വില്‍ക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും. കോവിഡ് സാഹചര്യങ്ങള്‍ക്കിടയിലും  അഫോര്‍ഡബിള്‍ ഭവന പദ്ധതി വിജയമായിരുന്നു. വിശ്വസനീയ ബ്രാന്‍ഡുകളില്‍ നിന്നുള്ള […]

Update: 2022-03-23 07:49 GMT
ഡെല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ അഫോര്‍ഡബിള്‍ ഭവന പദ്ധതിക്കായി 310 കോടി നിക്ഷേപിക്കാന്‍ സിഗ്നേച്ചര്‍ ഗ്ലാബല്‍. സിഗ്നേച്ചര്‍ ഗ്ലോബല്‍ ഇംപീരിയര്‍ എന്ന പേരിലാണ് പുതിയ പ്രോജക്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം ഒന്‍പത് ഏക്കറില്‍ പരുന്നു കിടക്കുന്ന ഇത് 1,141 യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്നു.
ഈ പദ്ധതിയില്‍ 17.56 ലക്ഷം മുതല്‍ 28 ലക്ഷം രൂപ വരെ വില പരിധിയില്‍ ഫ്‌ളാറ്റുകള്‍ വില്‍ക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും. കോവിഡ് സാഹചര്യങ്ങള്‍ക്കിടയിലും അഫോര്‍ഡബിള്‍ ഭവന പദ്ധതി വിജയമായിരുന്നു. വിശ്വസനീയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഗുണനിലവാരമുള്ള വീടുകള്‍ക്കുള്ള ശക്തമായ ആവശ്യകതയാണ് ഇതിനെ സൂചിപ്പിക്കുന്നതെന്ന് സിഗ്‌നേച്ചര്‍ ഗ്ലോബല്‍ സ്ഥാപകനും ചെയര്‍മാനുമായ പ്രദീപ് അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ 7-8 വര്‍ഷത്തിനിടയില്‍, സിഗ്‌നേച്ചര്‍ ഗ്ലോബല്‍ 30 ഭവന പദ്ധതികള്‍ ആരംഭിച്ചു. പ്രധാനമായും ഗുരുഗ്രാം, സോഹ്ന, കര്‍ണാല്‍ (ഹരിയാന) എന്നിവിടങ്ങളില്‍ ഏഴ് പ്രോജക്ടുകള്‍ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ വൈശാലിയിലും ഗാസിയാബാദിലും 7.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പിംഗ് മാള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ പദ്ധതികളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഒരു ശതമാനം ചരക്ക് സേവന നികുതി മാത്രമാണ് അഫോര്‍ഡബിള്‍ ഭവനവിഭാഗത്തില്‍ ഈടാക്കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രോത്സാഹനമാണ് നല്‍കുന്നത്.
ഹൗസിംഗ് ബ്രോക്കറേജ് സ്ഥാപനമായ പ്രോപ്ടിഗരിന്റെ എട്ട് പ്രൈം ഹൗസിംഗ് മാര്‍ക്കറ്റുകളിലെ വില്‍പ്പന മുന്‍വര്‍ഷത്തെ 1,82,639 യൂണിറ്റില്‍ നിന്ന് 2021ല്‍ 13 ശതമാനം വര്‍ധിച്ച് 2,05,936 യൂണിറ്റായി. മൊത്തം ഭവന വില്‍പ്പനയില്‍ 43 ശതമാനവും 45 ലക്ഷം രൂപ വില പരിധിക്കുള്ളിലാണ്.
Tags:    

Similar News