കോവിഡ്: ഫൈസറി​ന്റെ ഓറൽ ആന്റിവൈറല്‍ മരുന്ന് നിര്‍മ്മിക്കാന്‍ മൂന്ന് കമ്പനികള്‍ക്ക് അനുമതി

ഡെല്‍ഹി: കോവിഡ് ചികിത്സയ്ക്കായി ഫൈസര്‍ ഇറക്കിയ ആന്റിവൈറല്‍ മരുന്നായ പാക്‌സ്‌ലോവിഡി​ന്റെ ജെനറിക് വകഭേദം നിര്‍മ്മിക്കാനുള്ള ലൈസന്‍സ് ലഭിച്ചുവെന്നറിയിച്ച് മൂന്ന് ഇന്ത്യന്‍ കമ്പനികള്‍. കാഡില ഫാര്‍മസ്യൂട്ടിക്കല്‍സ്, ഔറോബിന്‍ഡോ ഫാര്‍മ, ടൊറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്പനികള്‍ക്കാണ് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പടെ 95 രാജ്യങ്ങളില്‍ മരുന്ന് വിതരണം ചെയ്യുമെന്നും കമ്പനികള്‍ വ്യക്തമാക്കി. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ആസ്ഥാനമായ പൊതുജനാരോഗ്യ സംഘടന മെഡിസിന്‍സ് പേറ്റന്റ് പൂളുമായി (എംപിപി) ഉപ-ലൈസന്‍സിംഗ് കരാറില്‍ ഒപ്പുവെച്ചതിന് […]

Update: 2022-03-18 00:45 GMT

ഡെല്‍ഹി: കോവിഡ് ചികിത്സയ്ക്കായി ഫൈസര്‍ ഇറക്കിയ ആന്റിവൈറല്‍ മരുന്നായ പാക്‌സ്‌ലോവിഡി​ന്റെ ജെനറിക് വകഭേദം നിര്‍മ്മിക്കാനുള്ള ലൈസന്‍സ് ലഭിച്ചുവെന്നറിയിച്ച് മൂന്ന് ഇന്ത്യന്‍ കമ്പനികള്‍. കാഡില ഫാര്‍മസ്യൂട്ടിക്കല്‍സ്, ഔറോബിന്‍ഡോ ഫാര്‍മ, ടൊറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്പനികള്‍ക്കാണ് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പടെ 95 രാജ്യങ്ങളില്‍ മരുന്ന് വിതരണം ചെയ്യുമെന്നും കമ്പനികള്‍ വ്യക്തമാക്കി.

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ആസ്ഥാനമായ പൊതുജനാരോഗ്യ സംഘടന മെഡിസിന്‍സ് പേറ്റന്റ് പൂളുമായി (എംപിപി) ഉപ-ലൈസന്‍സിംഗ് കരാറില്‍ ഒപ്പുവെച്ചതിന് ശേഷമാണ് കമ്പനികള്‍ക്ക് അനുമതി ലഭിച്ചത്. പകര്‍ച്ചവ്യാധി സംബന്ധിച്ച പ്രതിസന്ധികള്‍ കുറയ്ക്കുന്നതിനായി എംപിപിയുമായി സഹകരിച്ച് പുതിയ ചുവടുവെപ്പ് നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് കാഡില ഫാര്‍മസ്യൂട്ടിക്കല്‍ സിഎംഡി രാജീവ് മോദി അഭിപ്രായപ്പെട്ടു.

Tags:    

Similar News