വിദേശ സര്‍വകലാശാലകളില്‍ ഹ്രസ്വകാല കോഴ്‌സുകളുമായി ഒ.പി. ജിന്‍ഡാല്‍  യൂണിവേഴ്‌സിറ്റി

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസത്തിലും ആഗോള ഇടപഴകലിലും അവസരമൊരുക്കി ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി. ലോകത്തെ പ്രമുഖ സര്‍വകലാശാലകളില്‍ ഒ.പി. ജിന്‍ഡാല്‍  യൂണിവേഴ്‌സിറ്റി 12 ഹ്രസ്വകാല വിദേശ പഠന കോഴ്‌സുകള്‍ പ്രഖ്യാപിച്ചു. ബിസിനസ്സ്, ഫിനാന്‍സ്, ആന്‍്ഡ് ഓൺട്രപ്രന്യൂവർഷിപ്പ് ഫോര്‍ ലീഡേഴ്‌സ്, ഇന്റര്‍നാഷണല്‍ ലോ ആന്‍ഡ് ഗ്ലോബല്‍ ഗവേണന്‍സ്, യൂറോപ്യന്‍ യൂണിയന്‍ ആന്‍ഡ് യൂറോപ്യന്‍ പേസ്‌പെക്ടീവ്‌സ്, ബാള്‍ക്കണ്‍ ഇമ്മേഷന്‍ ഉള്‍പ്പടെയുള്ള 12 കോഴ്‌സുകളാണ് ഒരുക്കിയിരിക്കുന്നത്. ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ആഗോള യാഥാര്‍ത്ഥ്യങ്ങളെയും സമകാലിക വെല്ലുവിളികളെയും പ്രതിഫലിപ്പിക്കുന്ന […]

Update: 2022-03-15 03:23 GMT

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസത്തിലും ആഗോള ഇടപഴകലിലും അവസരമൊരുക്കി ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി. ലോകത്തെ പ്രമുഖ സര്‍വകലാശാലകളില്‍ ഒ.പി. ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി

12 ഹ്രസ്വകാല വിദേശ പഠന കോഴ്‌സുകള്‍ പ്രഖ്യാപിച്ചു. ബിസിനസ്സ്, ഫിനാന്‍സ്, ആന്‍്ഡ് ഓൺട്രപ്രന്യൂവർഷിപ്പ് ഫോര്‍ ലീഡേഴ്‌സ്, ഇന്റര്‍നാഷണല്‍ ലോ ആന്‍ഡ് ഗ്ലോബല്‍ ഗവേണന്‍സ്, യൂറോപ്യന്‍ യൂണിയന്‍ ആന്‍ഡ് യൂറോപ്യന്‍ പേസ്‌പെക്ടീവ്‌സ്, ബാള്‍ക്കണ്‍ ഇമ്മേഷന്‍ ഉള്‍പ്പടെയുള്ള 12 കോഴ്‌സുകളാണ് ഒരുക്കിയിരിക്കുന്നത്. ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ആഗോള യാഥാര്‍ത്ഥ്യങ്ങളെയും സമകാലിക വെല്ലുവിളികളെയും പ്രതിഫലിപ്പിക്കുന്ന ഒരു അന്തര്‍ദേശീയമായി പാഠ്യപദ്ധതി ഉറപ്പാക്കാനാണ് ഏകദേശം മൂന്നാഴ്ച ദൈര്‍ഘ്യമുള്ള ഈ കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, കൊളംബിയ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ (വാര്‍ട്ടണ്‍ സ്‌കൂള്‍), സിറാക്കൂസ് യൂണിവേഴ്‌സിറ്റി, യുഎസ്എയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഒറിഗോണ്‍ ആന്‍ഡ് യുസിഎല്‍എ, യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ഫ്രാന്‍സിലെ സയന്‍സസ് പോ, സ്‌പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗ്രാനഡ കൂടാതെ സ്‌പെയിനിലെ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടോ സുപ്പീരിയര്‍ ഡി ഡെറെക്കോ വൈ ഇക്കണോമിയ, ബള്‍ഗേറിയയിലെ സോഫിയ യൂണിവേഴ്‌സിറ്റി എന്നീ സര്‍വകലാശാലകളിലാണ് ഈ 12 ഹ്രസ്വകാല വിദേശ പഠന കോഴ്‌സുകള്‍ ലഭ്യമാകുക.

 

 

 

 

 

Tags:    

Similar News