സ്റ്റാന്‍ചാര്‍ട്ട് ജിബിഎസ് ഓഫീസ് നിർമ്മിക്കാൻ 550 കോടി രൂപയുടെ നിക്ഷേപവുമായി ഡിഎല്‍എഫ്
ചെന്നൈ: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രധാനപ്പെട്ട കമ്പനികളിലൊന്നായ ഡിഎല്‍എഫ് 550 കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ഗ്ലോബല്‍ സര്‍വീസസിന്റെ (ജിബിഎസ്) ചെന്നൈയിലെ ദശലക്ഷം ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന ഓഫീസിനു വേണ്ടിയാണ് നിക്ഷേപം. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബിസിനസ് സര്‍വീസസിന്റെ ലോകത്തിലെ ഏറ്റവും വലിയ കാമ്പസാണ് ഡിഎല്‍എഫ് ഡൗണ്‍ടൗണ്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. പദ്ധതിയുടെ തറക്കല്ലിടല്‍ ചെന്നൈയിലെ തരമണിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍വഹിച്ചു. 2020 ഒക്ടോബറില്‍ ഡിഎല്‍എഫ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ജിബിഎസിന് 7.7 ലക്ഷം ചതുരശ്രയടി സ്ഥലം […]
ചെന്നൈ: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രധാനപ്പെട്ട കമ്പനികളിലൊന്നായ ഡിഎല്‍എഫ് 550 കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ഗ്ലോബല്‍ സര്‍വീസസിന്റെ (ജിബിഎസ്) ചെന്നൈയിലെ ദശലക്ഷം ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന ഓഫീസിനു വേണ്ടിയാണ് നിക്ഷേപം.
സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബിസിനസ് സര്‍വീസസിന്റെ ലോകത്തിലെ ഏറ്റവും വലിയ കാമ്പസാണ് ഡിഎല്‍എഫ് ഡൗണ്‍ടൗണ്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്.
പദ്ധതിയുടെ തറക്കല്ലിടല്‍ ചെന്നൈയിലെ തരമണിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍വഹിച്ചു. 2020 ഒക്ടോബറില്‍ ഡിഎല്‍എഫ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ജിബിഎസിന് 7.7 ലക്ഷം ചതുരശ്രയടി സ്ഥലം മുന്‍കൂട്ടി പാട്ടത്തിനു (പ്രി-ലീസ്) നല്‍കിയിരുന്നു. ഇപ്പോള്‍ ബാക്കിയുള്ള സ്ഥലം കൂടി നല്‍കിയിരിക്കുകയാണ്.
ഡിഎല്‍എഫ് ഡൗണ്‍ടൗണ്‍ 27 ഏക്കറിലായി 6.8 ദശലക്ഷം ചതുരശ്രയടിയില്‍ വ്യാപിച്ചു കിടക്കുന്ന പദ്ധതിയാണ്. ഡിഎല്‍ഫിന്റെയും സിംഗപ്പൂര്‍ വെല്‍ത്ത് ഫണ്ട് ജിഐസിയുടെയും സംയുക്ത സംരംഭമായ ഡിഎല്‍എഫ് സൈബര്‍ സെക്യൂരിറ്റി ഡെവലപ്പേഴ്‌സാണ് (ഡിസിസിഡിഎല്‍) ഈ പദ്ധതി നടപ്പിലാക്കുന്നത്.
"ആദ്യത്തെ ഘട്ടത്തില്‍ ഡിഎല്‍ഫ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിനുള്ള ഒരു ദശലക്ഷം ചതുരശ്രയടി കെട്ടിടം ഉള്‍പ്പെടെ 3.3 ദശലക്ഷം ചതുരശ്രയടിയാണ് നിര്‍മിക്കുന്നത്. നിലവില്‍ 2.3 ദശലക്ഷം ചതുരശ്ര അടിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് പൂര്‍ത്തിയാകും. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ കാമ്പസ് 2024 പകുതിയോടെ പൂര്‍ത്തിയാകും. കമ്പനിക്ക് 17 വര്‍ഷമായി സംസ്ഥാനത്ത് സാന്നിധ്യമുണ്ട്. മണപ്പാക്കത്ത് 7.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഏറ്റവും വലിയ ഐടി സെസ് 'ഡിഎല്‍എഫ് സൈബര്‍സിറ്റി, പ്രവര്‍ത്തിക്കുന്നുണ്ട്," ഡിഎല്‍എഫ് റെന്റല്‍ ബിസിനസ് എംഡി ശ്രീറാം ഖട്ടര്‍ പറഞ്ഞു.
ഡിഎല്‍എഫ് ഡൗണ്‍ടൗണ്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഡിഎല്‍എഫിന് നഗരത്തില്‍ ഏകദേശം 14 ദശലക്ഷം ചതുരശ്രയടി വാണിജ സ്ഥലം സ്വന്തമാകും. ഗുരുഗ്രാമിന് ശേഷമുള്ള രണ്ടാമത്തെ വലിയ വിപണിയായി ഇത് മാറുമെന്നും ഖട്ടര്‍ പറഞ്ഞു.