എജ്യുടെക് പേറ്റന്റുകള്‍ നേടുന്ന മുൻ നിര രാജ്യമായി ഇന്ത്യ

ഡെല്‍ഹി: വിദ്യാഭ്യാസ സാങ്കേതിക മേഖലയില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ നേടുന്ന മുന്‍നിര രാജ്യമായി ഇന്ത്യ ഉയര്‍ന്നു. മൈക്രോസോഫ്റ്റാണ് പേറ്റന്റില്‍ മുമ്പന്‍. ബൗദ്ധിക സ്വത്തവകാശ ഗവേഷണ, കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ സാഗസിയസ് ഐപി ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ട് അനുസരിച്ച്, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍, മെസ്ബ്രോ ടെക്നോളജി, എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, മീനാക്ഷി അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവയാണ് എജ്യുടെക് മേഖലയില്‍ പേറ്റന്റ് ഉടമസ്ഥാവകാശം നേടിയ മുന്‍നിര കമ്പനികള്‍. ഇവ […]

Update: 2022-03-09 02:35 GMT

ഡെല്‍ഹി: വിദ്യാഭ്യാസ സാങ്കേതിക മേഖലയില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ നേടുന്ന മുന്‍നിര രാജ്യമായി ഇന്ത്യ ഉയര്‍ന്നു. മൈക്രോസോഫ്റ്റാണ് പേറ്റന്റില്‍ മുമ്പന്‍. ബൗദ്ധിക സ്വത്തവകാശ ഗവേഷണ, കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ സാഗസിയസ് ഐപി ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റിപ്പോര്‍ട്ട് അനുസരിച്ച്, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍, മെസ്ബ്രോ ടെക്നോളജി, എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, മീനാക്ഷി അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവയാണ് എജ്യുടെക് മേഖലയില്‍ പേറ്റന്റ് ഉടമസ്ഥാവകാശം നേടിയ മുന്‍നിര കമ്പനികള്‍. ഇവ യഥാക്രമം, 12, 9, 6, 4 സ്ഥാനങ്ങള്‍ നേടി. കമ്പനികള്‍ നടത്തുന്ന ഗവേഷണ-വികസന ശേഷികളെയും നവീകരണത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യ ആസ്ഥാനമായുള്ള എജ്യുടെക് സ്ഥാപനങ്ങളില്‍ - മൈന്‍ഡ്‌ലോജിക്‌സ്, ഐനര്‍ച്ചര്‍, വേദാന്തു, നെക്സ്റ്റ് എഡ്യൂക്കേഷന്‍ എന്നിവ യഥാക്രമം 6, 3, 2 എന്നിങ്ങനെ ഇന്ത്യന്‍ ഫയലിംഗ് മത്സരത്തില്‍ മുന്നിലാണ്.

'ഇന്ത്യന്‍ കമ്പനികളും ആഗോളതലത്തില്‍ സജീവമാണ്, മൈന്‍ഡ്ലോജിക്സ്, പെസ്റ്റോ എന്നിവ യഥാക്രമം 16, 11, 8 എന്നിങ്ങനെ പേറ്റന്റ് ഫയലിംഗ് സ്ഥാനത്ത് മത്സരവുമായി മുന്നിലാണ്,' റിപ്പോര്‍ട്ട് പറയുന്നു.

2022 ഫെബ്രുവരി 28-ന് സാഗേഷ്യസ് ഐപി സമാഹരിച്ച ഡാറ്റ പ്രകാരം, ഇന്ത്യയ്ക്ക് 272 പേറ്റന്റ് ഫയലിംഗുകള്‍ ലഭിച്ചുവെന്ന് കാണിക്കുന്നു, ഇത് മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്നതാണ്.

ആഭ്യന്തര പേറ്റന്റ് ഫയലിംഗുകള്‍ക്ക് പുറമെ, യു.എസ്.എ (125), കൊറിയ (13),ജപ്പാന്‍ (8), എന്നിങ്ങനെ ഗണ്യമായ എണ്ണം പേറ്റന്റ് അപേക്ഷകളും ഇന്ത്യയ്ക്ക് ലഭിക്കുന്നുണ്ട്,റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഇന്ത്യ ആസ്ഥാനമായുള്ള എജ്യുടെക് സ്റ്റാര്‍ട്ടപ്പായ ജിഗ്‌സോ ഡാറ്റ, ജുങ്ഗ്രൂ ലേണിങ്, ഗ്രേഡ് ആപ്പ്, പ്രാക്റ്റിക്കലി എന്നിവ ഇന്ത്യയിലോ വിദേശത്തോ പേറ്റന്റിനായി ഫയല്‍ ചെയ്തിട്ടുണ്ട്.

 

Tags:    

Similar News