ഇ-മോട്ടോർ നിർമ്മിക്കാൻ ഒമേ​ഗ സെക്കി ഇസ്രയേൽ സ്റ്റാർട്ടപ്പുമായി ധാരണ

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒമേ​ഗ സെക്കി മൊബിലിറ്റി ഇസ്രയേൽ സ്റ്റാർട്ടപ്പ് ആയ ഇ വി ആർ മോട്ടേഴ്സുമായി സഹകരിച്ച് ഇന്ത്യയിൽ കോമ്പാക്റ്റ് ഇ-മോട്ടോറുകൾ നിർമ്മിക്കാൻ ധാരണയായി. വ്യാഴാഴ്ചയാണ് ഇരു കമ്പനികളും തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചത്. ട്രേപ്സോയിഡൽ സ്റ്റേറ്റർ റേഡിയൽ ഫ്ലക്സ് (Trapezoidal Stator Radial Flux) ടെക്നോളജിയിൽ അധിഷ്ഠിതമായ ഇ-മോട്ടോറുകൾ വ്യത്യസ്ത ഊർജ്ജ നിലയ്ക്കും — 48 വോൾട്ട് മുതൽ 800 വോൾട്ട് വരെ — വേ​ഗതയ്ക്കും അനുയോജ്യമാണന്ന് കമ്പനി അവകാശപ്പെടുന്നു. ഇ വി ആർ മോട്ടേഴ്സ്, […]

Update: 2022-02-17 01:42 GMT

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒമേ​ഗ സെക്കി മൊബിലിറ്റി ഇസ്രയേൽ സ്റ്റാർട്ടപ്പ് ആയ ഇ വി ആർ മോട്ടേഴ്സുമായി സഹകരിച്ച് ഇന്ത്യയിൽ കോമ്പാക്റ്റ് ഇ-മോട്ടോറുകൾ നിർമ്മിക്കാൻ ധാരണയായി. വ്യാഴാഴ്ചയാണ് ഇരു കമ്പനികളും തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചത്.

ട്രേപ്സോയിഡൽ സ്റ്റേറ്റർ റേഡിയൽ ഫ്ലക്സ് (Trapezoidal Stator Radial Flux) ടെക്നോളജിയിൽ അധിഷ്ഠിതമായ ഇ-മോട്ടോറുകൾ വ്യത്യസ്ത ഊർജ്ജ നിലയ്ക്കും — 48 വോൾട്ട് മുതൽ 800 വോൾട്ട് വരെ — വേ​ഗതയ്ക്കും അനുയോജ്യമാണന്ന് കമ്പനി അവകാശപ്പെടുന്നു.

ഇ വി ആർ മോട്ടേഴ്സ്, പരമ്പരാ​ഗത മോട്ടോറുകളുടെ പാതി വലിപ്പം മാത്രമുള്ള, പേറ്റ​ന്റഡ് മോട്ടോർ ടെക്നോളജി രൂപകൽപ്പന നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ വിഭാ​ഗത്തിൽപ്പെട്ട ഏറ്റവും ചെറിയ ഇ-മോട്ടോർ ആയിരിക്കും ഇത്, ഒമേ​ഗ പറഞ്ഞു.

Tags:    

Similar News