സ്‌ക്കൂബീ ഡേ ഗാര്‍മെന്റ്‌സ്
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (ഇന്ത്യ) ലിമിറ്റഡ് പിന്നീട് സ്‌ക്കൂബീ ഡേ ഗാര്‍മെന്റ്‌സ് (ഇന്ത്യ) ലിമിറ്റഡ് എന്ന് പേര് മാറ്റി.
;
ദക്ഷിണേന്ത്യയിലെ വ്യവസായ പ്രമുഖരായ അന്ന ഗ്രൂപ്പ് പ്രമോട്ട് ചെയ്ത വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (ഇന്ത്യ) ലിമിറ്റഡ് പിന്നീട് സ്‌ക്കൂബീ ഡേ ഗാര്‍മെന്റ്‌സ് (ഇന്ത്യ) ലിമിറ്റഡ് എന്ന് പേര് മാറ്റി. തുണിത്തരങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, റൂഫിംഗ് സൊല്യൂഷനുകള്‍ എന്നിവ സ്‌കൂബി ഡേ ഉത്പാദിപ്പിക്കുന്നു.
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണിത്. ഐ എസ് ഒ 9001-2015 സര്‍ട്ടിഫൈഡ് കമ്പനിയാണ് അന്ന ഗ്രൂപ്പ്. അടുക്കള ഉപകരണങ്ങള്‍, വസ്ത്ര നിര്‍മ്മാണം, ഭക്ഷണം, റൂഫിംഗ്, ആരോഗ്യ സംരക്ഷണ വ്യവസായങ്ങള്‍ എന്നിവയില്‍ അഞ്ച് പതിറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള, സുപരിചിതമായ പേരാണ് അന്ന ഗ്രൂപ്പ്. ഇന്ത്യ, യുഎസ്എ, യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ കമ്പനിക്ക് ഉപഭോക്തൃ അടിത്തറയുണ്ട്.
അന്ന അലൂമിനിയവുമായി 1968 ല്‍ അന്ന ഗ്രൂപ്പ് അതിന്റെ യാത്ര ആരംഭിച്ചു. അന്ന അലൂമിനിയം ജനപ്രിയ ബ്രാന്‍ഡുകളായ ചാക്സണ്‍ പ്രഷര്‍ കുക്കറുകള്‍, മില്‍ക്ക് ബോയിലറുകള്‍, റൈസ് കുക്കറുകള്‍, കോംപാക്റ്റ് ഇഡ്ലി കുക്കറുകള്‍ തുടങ്ങി നിരവധി അടുക്കള ഉപകരണങ്ങള്‍ പുറത്തിറക്കുന്നു. 1975 ല്‍, സാറ സ്‌പൈസസിലൂടെ ഭക്ഷ്യ വ്യവസായത്തിലേക്ക് പ്രവേശിച്ചു. 1979 ല്‍ കിറ്റെക്സ് എന്ന ബ്രാന്‍ഡില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.
സ്‌ക്കൂബീ ഡേ ബാഗുകള്‍ 2000 ല്‍ പുറത്തിറക്കി. ട്രാവല്‍ഡേ ട്രാവല്‍ ബാഗുകള്‍, ബേബി സ്‌ക്കൂബീ കിഡ്സ് വെയര്‍ എന്നിവയാണ് കിറ്റെക്സി?ന്റെ മറ്റ് പ്രധാന ഉത്പന്നങ്ങള്‍. അന്ന ഗ്രൂപ്പിന് ലോകമെമ്പാടും റീട്ടെയില്‍ ശൃംഖലയും, കേരളത്തില്‍ ഉടനീളം എക്‌സ്‌ക്ലൂസീവ് ഷോറൂമുകളുമുണ്ട്.