പുതിയ ഇ വി യൂണിറ്റുമായി ബജാജ് ഓട്ടോ

മുംബൈ: പൂനെയിലെ അകുര്‍ദിയില്‍ 300 കോടി രൂപ മുതല്‍മുടക്കില്‍ ഇലക്ട്രിക് വാഹന നിര്‍മാണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ബജാജ് ഓട്ടോ. പ്രതിവര്‍ഷം 5,00,000  വൈദ്യുത വാഹനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരേ സമയം ആഭ്യന്തര-കയറ്റുമതി വിപണികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി പുതിയ പ്ലാന്റിനുണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. അര മില്യണ്‍ ചതുരശ്ര അടി വ്യാപിച്ചു കിടക്കുന്ന പുതിയ യൂണിറ്റില്‍ നിന്നുള്ള ആദ്യ വാഹനം വരുന്ന ജൂണോട് കൂടി പുറത്തിറക്കാമെന്ന പ്രതീക്ഷയിലാണ് ബജാജ്. പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ 800 പേര്‍ക്ക് പുതിയതായി ജോലി […]

Update: 2022-01-16 04:51 GMT

മുംബൈ: പൂനെയിലെ അകുര്‍ദിയില്‍ 300 കോടി രൂപ മുതല്‍മുടക്കില്‍ ഇലക്ട്രിക് വാഹന നിര്‍മാണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ബജാജ് ഓട്ടോ. പ്രതിവര്‍ഷം 5,00,000 വൈദ്യുത വാഹനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരേ സമയം ആഭ്യന്തര-കയറ്റുമതി വിപണികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി പുതിയ പ്ലാന്റിനുണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. അര മില്യണ്‍ ചതുരശ്ര അടി വ്യാപിച്ചു കിടക്കുന്ന പുതിയ യൂണിറ്റില്‍ നിന്നുള്ള ആദ്യ വാഹനം വരുന്ന ജൂണോട് കൂടി പുറത്തിറക്കാമെന്ന പ്രതീക്ഷയിലാണ് ബജാജ്.

പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ 800 പേര്‍ക്ക് പുതിയതായി ജോലി ലഭിക്കും. ഏറെ ആരാധനകരുള്ള ബജാജിന്റെ ചേതക് സ്‌കൂട്ടര്‍ ഫാക്ടറി സ്ഥിതി ചെയ്യുന്നത് അകുര്‍ദിയിലാണ്. 2001 ല്‍ ബജാജ് കുടുബത്തില്‍ നിന്നും പുറത്തിറങ്ങിയ പള്‍സര്‍ ഏറെ പ്രചാരം നേടയിരുന്നു. 2021 ല്‍ ബജാജ് 3.0 ആകര്‍ഷകമായ ചേതക്കാണ് അവതരിപ്പിച്ചത്.

നിലവില്‍ വികസിപ്പിച്ച കൊണ്ടിരിക്കുന്ന അത്യാധുനിക ഇന്റേണ്‍ കംപല്‍ഷന്‍ എഞ്ചിന്‍ പ്ലാറ്റ്‌ഫോം നടപ്പിലാക്കുന്നത് ഒഴികെ ബജാജ് പോര്‍ട്ട്‌ഫോളിയോയ്ക്കായി എല്ലാ ഗവേഷണ വികസന വിഭാഗവും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതായി കമ്പനി വ്യക്തമാക്കുന്നു.

"ഭാവിയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ഏറെ പ്രചാരം ലഭ്യമാകും എന്നതിനാല്‍ സുസ്ഥിര നഗര മുന്നേറ്റത്തിന് ചെറിയ വൈദ്യുത വാഹനങ്ങള്‍ എന്ന ആശയം ഏറെ പ്രസക്തമാണ്." ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ് അഭിപ്രായപ്പെട്ടു.

അകുര്‍ദി പ്ലാന്റിലെ നിക്ഷേപം ഉയര്‍ന്ന ഗവേഷണ വികസന കഴിവുകള്‍, ഉയര്‍ന്ന എഞ്ചിനീയറിംഗ് കാര്യക്ഷമത കഴിവുകള്‍, ലോകോത്തര വിതരണ ശൃംഖലകളുടെ കൂട്ടായ പ്രവര്‍ത്തനം എന്നിവയിലെല്ലാം ശ്രദ്ധയൂന്നുന്നു. രാജ്യത്തിനകത്തും അന്താരാഷ്ട്ര വിപണിയിലും വൈദ്യുത വാഹന കമ്പനികളില്‍ മുന്‍നിരയിലെത്താന്‍ ഇതിലൂടെ ബജാജിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോജിസ്റ്റിക്സ്, മെറ്റീരിയല്‍ ഹാന്‍ഡ്ലിംഗ്, ഫാബ്രിക്കേഷന്‍ ആന്‍ഡ് പെയിന്റിംഗ്, യന്ത്രഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍, ക്വാളിറ്റി അഷ്വറന്‍സ് തുടങ്ങി എല്ലാത്തിനും അത്യാധുനിക റോബോട്ടിക്, ഓട്ടോമേറ്റഡ് മാനുഫാക്ചറിംഗ് സംവിധാനങ്ങള്‍ പുതിയ യൂണിറ്റിലുണ്ടാകുമെന്നും കമ്പനി അറിയിച്ചു.

Tags:    

Similar News