എന്താണ് എയര്‍ബസ് ?

വാണിജ്യ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, പ്രതിരോധം, ബഹിരാകാശ മേഖലകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എയര്‍ബസ്.

Update: 2022-01-14 00:20 GMT
trueasdfstory

വാണിജ്യ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, പ്രതിരോധം, ബഹിരാകാശ മേഖലകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എയര്‍ബസ്. ഇത്...

വാണിജ്യ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, പ്രതിരോധം, ബഹിരാകാശ മേഖലകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എയര്‍ബസ്. ഇത് എയറോസ്പേസ് വ്യവസായത്തിലെ പ്രമുഖ കമ്പനികളില്‍ ഒന്നാണ് . ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് എയ്‌റോസ്‌പേസ് ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ പരിഹാരങ്ങള്‍ തുടങ്ങിയവ രൂപകല്‍പ്പന ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും എയര്‍ബസ് പ്രധാന സ്ഥാനം വഹിക്കുന്നു. നെതര്‍ലാന്‍ഡിലെ ലൈഡനാണ് ഇതിന്റെ ആസ്ഥാനം.

130,000-ത്തിലധികം ജീവനക്കാരുള്‍പ്പെടുന്ന യൂറോപ്പിലെ ഏറ്റവും വലിയ എയറോനോട്ടിക്‌സ്, ബഹിരാകാശ കമ്പനിയായ എയര്‍ബസിന് വ്യോമയാന വ്യവസായത്തില്‍ മുന്‍നിരയിലാണ് സ്ഥാനം. ഇവ ഏറ്റവും നൂതനമായ വാണിജ്യ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നു. നൂതനമായ പരിഹാരങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യ്തുകൊണ്ട് ആഗോള എയറോസ്പേസ് മേഖലയില്‍ വേറിട്ട് നില്‍ക്കാന്‍ എയര്‍ബസിന് സാധിച്ചു.യൂറോപ്പിലെ ഏറ്റവും വലിയ എയറോനോട്ടിക്സ്, ബഹിരാകാശ കമ്പനിയും ലോകത്തിലെ എയറോനോട്ടിക്സ് വ്യവസായത്തിന്റെ നേതാക്കന്മാരുമാരാണ് എയര്‍ബസ്. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക ,മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില്‍ എയര്‍ബസിന് ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍ എന്നിവിടങ്ങളില്‍ ഇതിന്റെ ഓഹരികള്‍ വിപണനം ചെയ്യുന്നു.

റെഗുലേറ്റിംഗ് നിയമങ്ങള്‍ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനുകള്‍ എന്നിവ അനുസരിച്ചാണ് എയര്‍ബസ് നിയന്ത്രിക്കപ്പെടുന്നതെന്ന് ഉറപ്പാക്കുന്നതിനായി എയര്‍ബസ് കോര്‍പറേറ്റ് ഗവേണ്‍സ് പ്രവര്‍ത്തിക്കുന്നു. എയര്‍ബസിന്റെ ഉയര്‍ന്ന തലത്തിലുള്ള ഭരണസമിതിയാണ് ഡയറക്ടര്‍ ബോര്‍ഡ്. സി ഇ ഒ ആണ് ഇതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആഗോളതലത്തില്‍ ഏകദേശം 180 ലൊക്കേഷനുകളും 12,000 നേരിട്ടുള്ള വിതരണക്കാരും എയര്‍ബസിനുണ്ട്. കൂടാതെ കമ്പനിയ്ക്ക് ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ എയര്‍ക്രാഫ്റ്റ്, ഹെലികോപ്റ്റര്‍ ഫൈനല്‍ അസംബ്ലി ലൈനുകളുമുണ്ട്.

Tags:    

Similar News