ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്

ഇന്ന് കമ്പനി ഏകദേശം 14,000 ഹെക്ടറില്‍ കൃഷി ചെയ്യുകയും സമീപപ്രദേശങ്ങളിലെ മറ്റ് കൃഷിയിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിക്കുകയും ചെയ്യുന്നു.

Update: 2022-01-14 00:27 GMT
trueasdfstory

ദക്ഷിണേന്ത്യയില്‍ ഏറ്റവും വിജയകരമായ രീതിയില്‍ സംയോജിത കാര്‍ഷിക പ്രവര്‍ത്തനം നടത്തുന്ന കമ്പനിയാണ് ആര്‍പിജി ഗ്രൂപ്പിന്റെ ഹാരിസണ്‍സ്...

ദക്ഷിണേന്ത്യയില്‍ ഏറ്റവും വിജയകരമായ രീതിയില്‍ സംയോജിത കാര്‍ഷിക പ്രവര്‍ത്തനം നടത്തുന്ന കമ്പനിയാണ് ആര്‍പിജി ഗ്രൂപ്പിന്റെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എച്ച്എം എല്‍). കോര്‍പ്പറേറ്റ് ഫാമിംഗില്‍ നൂറ്റമ്പത് വര്‍ഷത്തിലേറെ ചരിത്രമുള്ള മുന്‍നിര കമ്പനിയാണിത്. തേയില, റബ്ബര്‍, കൊക്കോ, കാപ്പി, വിവിധതരം സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കായി തോട്ടങ്ങള്‍ സ്ഥാപിക്കുകയും നടത്തുകയും ചെയ്യുന്നതാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തനം. ഇന്ന് കമ്പനി ഏകദേശം 14,000 ഹെക്ടറില്‍ കൃഷി ചെയ്യുകയും സമീപപ്രദേശങ്ങളിലെ മറ്റ് കൃഷിയിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിക്കുകയും ചെയ്യുന്നു. റബ്ബര്‍, തേയില, പൈനാപ്പിള്‍ എന്നിവ യഥാക്രമം 7,400 ഹെക്ടറിലും, 6,000 ഹെക്ടറിലും, 1000 ഹെക്ടറിലും കൃഷിചെയ്യുന്നുണ്ട്.

ഏകദേശം 9,000 ടണ്‍ റബ്ബര്‍, 20,000 ടണ്‍ തേയില, 25,000 ടണ്‍ പൈനാപ്പിള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക ഉല്‍പ്പന്ന കമ്പനിയാണ്. വാഴ, ഏലം, കൊക്കോ, കാപ്പി, നാളികേരം, കുരുമുളക്, വാനില തുടങ്ങിയ വിവിധയിനം വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഓര്‍ഗാനിക് ചായയും സുഗന്ധവ്യഞ്ജനങ്ങളും കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 20 എസ്റ്റേറ്റുകള്‍, 8 റബ്ബര്‍ ഫാക്ടറികള്‍, 12 തേയില ഫാക്ടറികള്‍ എന്നിവയ്ക്കൊപ്പം കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി നിരവധി ബ്ലെന്‍ഡിംഗ്, പ്രോസസ്സിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രകൃതിദത്ത റബ്ബര്‍ ഉല്‍പ്പാദനത്തില്‍ പ്രമുഖരായ എച്ച്എംഎല്‍, പ്രാദേശിക, കയറ്റുമതി വിപണികളില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രകൃതിദത്ത റബ്ബറിന് പേരുകേട്ടതാണ്.

1984 ല്‍ രൂപീകൃതമായ ഹാരിസണ്‍സ് മലയാളം, അതിന്റെ വിപുലീകരണത്തിനും വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്കും ഭാഗികമായി ധനസഹായം നല്‍കുന്നതിനായി 1992 ല്‍ അവകാശ ഓഹരി പുറത്തിറക്കി. കമ്പനിയില്‍ ഏകദേശം 15,000 തൊഴിലാളികളുണ്ട്. ടയര്‍ നിര്‍മ്മാണം, കേബിളുകള്‍, പവര്‍ ട്രാന്‍സ്മിഷന്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, റീട്ടെയില്‍, കണ്‍സ്യൂമര്‍ മാര്‍ക്കറ്റിംഗ്, ഹോട്ടല്‍, , വിനോദ സഞ്ചാരം,, കാര്‍ഷിക ബിസിനസ്സ് എന്നീ മേഖലകളില്‍ ഗ്രൂപ്പിന് ഏകദേശം 452 ബില്യണ്‍ രൂപയുടെ വിറ്റുവരവുണ്ട്. നാഷണല്‍, ബോംബെ, കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന എച്ച്എംഎല്ലിന് 184.50 ദശലക്ഷം രൂപ അടങ്കല്‍ മൂലധനവും ഏകദേശം 33,000 ഓഹരി ഉടമകളുമുണ്ട്.

Tags:    

Similar News