കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കേരളത്തിൻറെ സ്വന്തം കപ്പൽശാല
ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഷെഡ്യൂള്‍ ബി മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സി എസ് എല്‍) ഇന്ത്യയിലെ മുന്‍നിര കപ്പല്‍നിര്‍മ്മാണ, അറ്റകുറ്റപ്പണി യാര്‍ഡാണ്. പ്രധാനമായും കപ്പലുകളുടെ നിര്‍മ്മാണത്തിലും കപ്പലുകളുടെ ആനുകാലിക ലേ-അപ്പ് അറ്റകുറ്റപ്പണികള്‍, കപ്പലുകളുടെ പ്രവര്‍ദ്ധന കാലാവധി വര്‍ധിപ്പിക്കാന്‍ ആവശ്യമായ ജോലികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാത്തരം അറ്റകുറ്റപ്പണികളും പുനര്‍നിര്‍മ്മാണവും ഇവിടെ നടത്തുന്നു. ഇവിടെ ഇന്ത്യയിലെ ഏറ്റവും വലിയ കപ്പലുകള്‍ നിര്‍മ്മിക്കുകയും നന്നാക്കുകയും ചെയ്തിട്ടുണ്ട്. കപ്പല്‍നിര്‍മ്മാണ വിപണിയുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മാറ്റങ്ങളോട് സി എസ് എല്‍ വിജയകരമായി പ്രതികരിക്കുകയും ബള്‍ക്ക് കാരിയറുകളുടെ നിര്‍മ്മാണത്തില്‍ നിന്ന് പ്ലാറ്റ്‌ഫോം സപ്ലൈ വെസല്‍, ആങ്കര്‍ ഹാന്‍ഡ്ലിംഗ് ടഗ് സപ്ലൈ വെസല്‍ (എഎച്ച്ടിഎസ്) പോലെയുള്ള ചെറുതും സാങ്കേതികമായി നൂതനവുമായ കപ്പലുകളുടെ നിര്‍മാണത്തിലേക്കു മാറുകയും ചെയ്തു. റോള്‍സ് റോയ്സ് മറൈന്‍ (നോര്‍വേ) ജി ടി ടി (ഫ്രാന്‍സ്) വാര്‍ഡ് ഗ്രൂപ്പ് (നോര്‍വേ) തുടങ്ങി വ്യവസായത്തിലെ നിരവധി പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുമായി സിഎസ് എല്‍ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
എണ്ണ പര്യവേക്ഷണ വ്യവസായത്തിലെ കപ്പലുകളുടെ നവീകരണം, ആനുകാലിക പരിപാലന അറ്റകുറ്റപ്പണികള്‍, കപ്പലുകളുടെ ആയുസ്സ് നീട്ടല്‍ എന്നിവ ഉള്‍പ്പെടെ വിവിധ തരം കപ്പലുകളുടെ അറ്റകുറ്റപ്പണികളും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഷെഡ്യൂള്‍ ബി മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്. 30 സെപ്റ്റംബര്‍ 2018 ലെ കണക്കനുസരിച്ച് കമ്പനിയുടെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 75% ഇന്ത്യാ ഗവണ്‍മെന്റിന്റെ കൈവശമുണ്ട്. 1972 മാര്‍ച്ച് 29 ന് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് സംയോജിപ്പിക്കപ്പെട്ടു.
1972 ഏപ്രിലില്‍ കമ്പനിയുടെ ഹള്‍ (hull) ഷോപ്പിന് തറക്കല്ലിട്ടു. 1978 ല്‍ കമ്പനി കപ്പല്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കമ്പനിയില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ കപ്പല്‍ 1981 ല്‍ എം.വി. റാണി പത്മിനി ആയിരുന്നു. 1993 ല്‍ മറൈന്‍ എഞ്ചിനീയറിംഗ് പരിശീലനവും 1999 ല്‍ ഓഫ്ഷോര്‍ അപ്ഗ്രേഡേഷനും ആരംഭിച്ചു. പ്രത്യേക വ്യവസായ പരിജ്ഞാനവും മികച്ച വിഭവങ്ങളും ഉപയോഗിച്ച്, കപ്പല്‍നിര്‍മ്മാണത്തിലും കപ്പല്‍ അറ്റകുറ്റപ്പണിയിലും സി എസ് എല്‍ പുതിയ തലത്തിലുള്ള മികവ് നിരന്തരം വെളിപ്പെടുത്തിയിട്ടുണ്ട്.