എഫ്ടിഎ: ഇവിയുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് തേടി യുകെ

  • 2030ഓടെ ഇന്ത്യയുടെ ഇവി വില്‍പ്പന ഒരുകോടി യൂണിറ്റായി ഉയരും
  • ഇവി വിപണി അഞ്ചുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
  • യുകെയുടെ പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനം യൂറോപ്പാണ്

Update: 2023-11-17 10:36 GMT

നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന് (എഫ്ടിഎ) കീഴില്‍ ഇന്ത്യയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതിയില്‍ യുകെ കസ്റ്റംസ് തീരുവ ഇളവുകള്‍ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

പ്രതിവര്‍ഷം നിശ്ചിത എണ്ണം വാഹനങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നതാണ് യുകെയുടെ ആവശ്യം. ഇന്ത്യയിലെ അതിവേഗം വളരുന്ന ഇവി വിപണി ആഗോള കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം.

വിദഗ്ധരുടെ അഭിപ്രായത്തില്‍, വാഹനങ്ങളുടെ യുകെയുടെ പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനം യൂറോപ്പാണ്, അവര്‍ തങ്ങളുടെ കയറ്റുമതി വൈവിധ്യവല്‍ക്കരിക്കാന്‍ നോക്കുകയാണ്.

2022-23 സാമ്പത്തിക സര്‍വേ പ്രകാരം 2030 ഓടെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി വാര്‍ഷിക വില്‍പ്പനയില്‍ ഒരു കോടി യൂണിറ്റായി വളരുമെന്നും പ്രത്യക്ഷമായും പരോക്ഷമായും അഞ്ച് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

വ്യവസായ കണക്കുകള്‍ പ്രകാരം, 2022 ല്‍ ഇന്ത്യയിലെ മൊത്തം ഇവി വില്‍പ്പന ഏകദേശം 10 ലക്ഷം യൂണിറ്റായിരുന്നു.വര്‍ധിച്ചുവരുന്ന ഇവി ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍, ഈ കാറുകളുടെ ആഭ്യന്തര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഇന്ത്യയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ യുഎസ് പ്രമുഖ ടെസ്ലയെയും സര്‍ക്കാര്‍ ആകര്‍ഷിക്കുന്നു.

അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ (എസിസി) ബാറ്ററി സംഭരണത്തിനായി പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമുകള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതില്‍ 18,100 കോടി രൂപയും ഓട്ടോ, ഓട്ടോ ഘടകങ്ങള്‍, ഡ്രോണ്‍ വ്യവസായങ്ങള്‍ എന്നിവയ്ക്കായി 26,058 കോടി രൂപയും പിഎല്‍ഐ സ്‌കീമും വിനിയോഗിച്ചു.

ഇന്ത്യയില്‍, പാസഞ്ചര്‍ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ടാറ്റ മോട്ടോഴ്സാണ് മുന്‍നിരയിലുള്ളത്.

സോഷ്യല്‍ സെക്യൂരിറ്റി ഉടമ്പടി, ഓട്ടോമൊബൈല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പ്രൊഫഷണലുകളുടെ നീക്കം എന്നിവ ചര്‍ച്ചയിലിരിക്കുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു. ഉത്ഭവ നിയമങ്ങള്‍; ബൗദ്ധിക സ്വത്തവകാശം ; ഇലക്ട്രിക് വാഹനങ്ങള്‍, സ്‌കോച്ച് വിസ്‌കി, ആട്ടിന്‍ മാംസം, ചോക്ലേറ്റുകള്‍ എന്നിവയുടെ ഡ്യൂട്ടി ഇളവുകളും ചര്‍ച്ചയിലാണ്.

Tags:    

Similar News