യുകെ വിദേശകാര്യ സെക്രട്ടറി നാളെ ഇന്ത്യയിലെത്തും

  • എഫ് ടി എയുമായി മുന്നോട്ടു പോകുമെന്ന് ലേബര്‍ പാര്‍ട്ടി മുന്‍പുതന്നെ വ്യക്തമാക്കിയിരുന്നു
  • ഇരു രാജ്യങ്ങളിലെയും പൊതു തെരഞ്ഞെടുപ്പുകളാണ കരാര്‍ വൈകാന്‍ കാരണം

Update: 2024-07-22 03:19 GMT

യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി നാളെ ഇന്ത്യയിലെത്തും. ബ്രിട്ടനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലേബര്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള ആദ്യത്തെ ഉന്നത ഇന്ത്യാ സന്ദര്‍ശനമാണിത്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ ലാമി ഇന്ത്യയുമായി ചര്‍ച്ച ചെയ്യും.

2022 ജനുവരിയില്‍ അന്നത്തെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന്റെ കീഴിലാണ് സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകള്‍ ആരംഭിച്ചത്. ഉഭയകക്ഷി വ്യാപാര പങ്കാളിത്തം പ്രതിവര്‍ഷം 38.1 ബില്യണ്‍ പൗണ്ടായി വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ട് രാജ്യങ്ങളിലും പൊതുതെരഞ്ഞെടുപ്പ് വന്നതോടെ പതിനാലാം റൗണ്ട് ചര്‍ച്ചകളില്‍ തടസ്സം നേരിട്ടു.

ശുഭാപ്തി വിശ്വാസത്തോടെയാണ് ഇന്ത്യ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വ്യാപാര കരാര്‍ അവസാന ഘട്ടത്തിലായിരുന്നു. ലോബര്‍ സര്‍ക്കാര്‍ ഇത് മാറ്റുമോ എന്നാണ് ഇനി അറിയാനുള്ളത്. തിരഞ്ഞെടുപ്പിന് മുമ്പ് മാര്‍ച്ചില്‍ ചര്‍ച്ചകള്‍ അവസാനിച്ചിടത്തുനിന്നും ആരംഭിക്കണോ അതോ ആദ്യം മുതല്‍ പുതിയത് ആരംഭിക്കണോ എന്ന് യുകെ സര്‍ക്കാരിന്റെ തീരുമാനം അറിയാനുണ്ട്.

ഈ മാസമാദ്യം ലേബര്‍ പാര്‍ട്ടിയുടെ ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ-യുകെ ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ അവസാനത്തെ പ്രധാന ഇടപെടലിനിടെ, കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായി ലണ്ടനിലെ ഇന്ത്യ ഗ്ലോബല്‍ ഫോറത്തോട് (ഐജിഎഫ്) ലാമി പറഞ്ഞിരുന്നു.

Tags:    

Similar News