ഈ വര്‍ഷം ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറെന്ന് ശ്രീലങ്ക

  • ചൈനയുമായും ഈ വര്‍ഷം കരാറിലെത്തിയേക്കും
  • ശ്രീലങ്ക തായ്ലന്‍ഡുമായി എഫ്ടിഎ കരാറിലെത്തി
;

Update: 2024-02-07 06:40 GMT
sri lanka signed free trade agreement with india this year
  • whatsapp icon

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നതായി ശ്രീലങ്ക. ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളുമായും കരാറിന് ശ്രമിച്ചുവരികയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സബ്രി പറഞ്ഞു. കരാറുകള്‍ ശ്രീലങ്കന്‍ ബിസിനസുകള്‍ക്ക് പുതിയ വിപണികള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ വിപണികളിലേക്കുള്ള പ്രവേശനം ശ്രീലങ്കയുടെ സാമ്പത്തിക വളര്‍ച്ചക്ക് നേരിട്ട് സംഭാവന നല്‍കും. സര്‍ക്കാര്‍ ഒരു വശത്ത് അതിന്റെ ബാഹ്യ കടം പുനഃക്രമീകരിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊളംബോയില്‍ ശ്രീലങ്കയും ഇന്ത്യയും സഹകരണ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചു. 2016 നും 2018 നും ഇടയില്‍ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ എതിര്‍പ്പ് കാരണം ചര്‍ച്ചകള്‍ സ്തംഭിച്ചിരുന്നു. കഴിഞ്ഞയാഴ്ച ശ്രീലങ്ക തായ്ലന്‍ഡുമായി എഫ്ടിഎ കരാറില്‍ ഒപ്പുവച്ചു. ഇത് ഇതിനകം തന്നെ ശ്രീലങ്കയ്ക്ക് 2.2 ബില്യണ്‍ ഡോളറിന്റെ വിപണിയിലേക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. പരിമിതമായ വിപണി പ്രവേശനമാണ് ശ്രീലങ്കയുടെ കയറ്റുമതിക്കു പിന്നിലെ പ്രധാന പ്രതിസന്ധി. പ്രാഥമികമായി ആഭ്യന്തര വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ എഫ്ടിഎകളിലൂടെ വലിയ അന്താരാഷ്ട്ര വിപണികളിലേക്ക് സജീവമായി വികസിച്ചു. ഈ തന്ത്രപരമായ നീക്കം അവരുടെ കയറ്റുമതി അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി, ശ്രീലങ്കയെ പിന്നിലാക്കി, സാബ്രി കൂട്ടിച്ചേര്‍ത്തു. ഈ വഴിയാണ് ഇപ്പോള്‍ ശ്രീലങ്കയും തെരഞ്ഞെടുക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2022 ഏപ്രിലില്‍, അന്നത്തെ പ്രസിഡന്റ് ഗോതബായ രാജപക്സെയെ ഒരു പൊതു പ്രക്ഷോഭത്തിലൂടെ ജനങ്ങള്‍ പുറത്താക്കി. അതിനുശേഷമാണ് നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അധികാരമേറ്റത്.

Tags:    

Similar News