നമീബിയക്ക് 1,000 ടണ്‍ ബസ്മതി ഇതര വെള്ള അരി നല്‍കും

  • നമീബിയയുടെ പ്രത്യേക ആവശ്യപ്രകാരമാണ് അരി നല്‍കുന്നത്
  • ഏപ്രില്‍-മേയ് മാസങ്ങളില്‍ 122.7 മില്യണ്‍ ഡോളറിന്റെ ബസ്മതി ഇതര വെള്ള അരി ഇന്ത്യ കയറ്റുമതി ചെയ്തു

Update: 2024-07-30 03:14 GMT

നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട് ലിമിറ്റഡ് (എന്‍സിഇഎല്‍) വഴി നമീബിയയിലേക്ക് 1,000 ടണ്‍ ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കി.

ആഭ്യന്തര വിതരണം വര്‍ധിപ്പിക്കുന്നതിനായി 2023 ജൂലൈ 20 മുതല്‍ ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ടെങ്കിലും, അഭ്യര്‍ത്ഥന പ്രകാരം ഭക്ഷ്യ സുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ചില രാജ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതി അനുവദിച്ചിരിക്കുന്നത്.

''നമീബിയയിലേക്ക് 1,000 മെട്രിക് ടണ്‍ ബസുമതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാന്‍ എന്‍സിഇഎല്‍ വഴി അനുമതിയുണ്ട്,'' ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചു.

ഇന്ത്യയുടെ ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഏപ്രില്‍-മേയ് മാസങ്ങളില്‍ 122.7 മില്യണ്‍ ഡോളറും 2023-24ല്‍ 852.53 മില്യണ്‍ ഡോളറുമാണ്.

നേപ്പാള്‍, കാമറൂണ്‍, കോട്ട് ഡി ഐവൂര്‍, ഗിനിയ, മലേഷ്യ, ഫിലിപ്പീന്‍സ്, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കും രാജ്യം നേരത്തെ ഇത്തരം കയറ്റുമതി അനുവദിച്ചിരുന്നു.

എന്‍സിഇഎല്‍ ഒരു മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. അമുല്‍ എന്നറിയപ്പെടുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ , ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡ് , കൃഷക് ഭാരതി കോഓപ്പറേറ്റീവ് ലിമിറ്റഡ് ,കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്) എന്നിവ രാജ്യത്തെ ചില പ്രമുഖ സഹകരണ സംഘങ്ങള്‍ സംയുക്തമായി ഇതിനെ പ്രോത്സാഹിപ്പിക്കുന്നു.

Tags:    

Similar News