ഇന്ത്യയുമായി ബിസിനസ് ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇസ്രയേല്‍

  • ഇസ്രയേല്‍ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലുള്ള ബിസിനസ് സംഘം അടുത്തയാഴ്ച ഇന്ത്യയില്‍
  • സന്ദര്‍ശനത്തിനെത്തുന്നത് ഇസ്രയേലില്‍ നിന്നുള്ള ഏറ്റവും വലിയ മള്‍ട്ടി-സെക്ടറല്‍ സിഇഒ ലെവല്‍ ഡെലിഗേഷന്‍

Update: 2025-02-08 05:54 GMT

ഇന്ത്യയുമായി വ്യാവസായിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇസ്രയേല്‍. ഇതിന്റെ ഭാഗമായി ഇസ്രയേല്‍ വ്യവസായ മന്ത്രി നിര്‍ ബര്‍കത്തിന്റെ നേതൃത്വത്തിലുള്ള ബിസിനസ് സംഘം അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായും ബര്‍കത്ത് കൂടിക്കാഴ്ച നടത്തും.

ഹെല്‍ത്ത് കെയര്‍, ഊര്‍ജം, സൈബര്‍ സുരക്ഷ, പ്രതിരോധം, എച്ച്എല്‍എസ്, അഗ്രിടെക്, സ്മാര്‍ട്ട് മൊബിലിറ്റി, വാട്ടര്‍ടെക്, ഫുഡ്ടെക് തുടങ്ങി നൂറിലധികം നൂതന ഇസ്രയേലി കമ്പനികള്‍ ബിസിനസ് സംഘത്തിലുണ്ടാകും. ഇസ്രയേലില്‍ നിന്നുള്ള എക്കാലത്തെയും വലിയ മള്‍ട്ടി-സെക്ടറല്‍ സിഇഒ ലെവല്‍ ഡെലിഗേഷനാണിത്.

ഇസ്രയേലിന്റെ ഭാഗത്ത് സാമ്പത്തിക, വ്യവസായ മന്ത്രാലയവും ഇന്ത്യയുടെ ഭാഗത്ത് വാണിജ്യ, വ്യവസായ മന്ത്രാലയവും ചേര്‍ന്നാണ് സന്ദര്‍ശനം ഏകോപിപ്പിക്കുന്നത്.

രണ്ട് ദിവസത്തെ പരിപാടിയില്‍ ഒരു ബിസിനസ് ഫോറം, ഇന്ത്യന്‍ കമ്പനികളുമായുള്ള ബി2ബി മീറ്റിംഗുകള്‍, രണ്ട് സര്‍ക്കാരുകള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന നിയന്ത്രിത സിഇഒ ഫോറത്തിന്റെ ഇടപെടല്‍, ഇന്‍വെസ്റ്റ് ഇന്ത്യയുടെ ഒരു സെഷന്‍ (ഡിപിഐഐടി) എന്നിവ ഉള്‍പ്പെടുന്നു.

അതേ സമയം ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ എനര്‍ജി വീക്കില്‍ ഇസ്രയേല്‍ പ്രതിനിധികളും പങ്കെടുക്കും.

ഇസ്രയേലിന്റെ വടക്കും തെക്കും വെടിനിര്‍ത്തല്‍ കരാറുകള്‍ ഇതുവരെ നിലനില്‍ക്കുന്നതിനാല്‍, മാര്‍ച്ച് 2 മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കും. മേഖലയിലെ ആപേക്ഷിക ശാന്തതയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഇസ്രയേലി വ്യവസായികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

2023 ഏപ്രിലില്‍ തന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍, ആ വര്‍ഷം ഒക്ടോബറില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ, ഇസ്രയേലിലെ വന്‍തോതിലുള്ള തൊഴിലാളികളുടെ കുറവ് നികത്തുന്നതിന് വിവിധ മേഖലകളില്‍ ഇന്ത്യയില്‍ നിന്ന് വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരാന്‍ ബര്‍കത്ത് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. 

Tags:    

Similar News