ശതകോടീശ്വരന്‍മാര്‍ക്ക് വന്‍ നികുതി ചുമത്താനൊരുങ്ങി ജോ ബൈഡന്‍-റിപ്പോര്‍ട്ട്

അമേരിക്കയില്‍ ശതകോടീശ്വരന്‍മാര്‍ക്കും വന്‍ നിക്ഷേപകര്‍, കോര്‍പ്പറേറ്റുകള്‍ എന്നിവയ്ക്ക് പുതിയ നികുതി വര്‍ധന ഏര്‍പ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ശതകോടീശ്വരന്‍മാര്‍ക്കുളള ചുരുങ്ങിയ നികുതി 25 ശതമാനമെന്ന നിലയിലാണ് പുതിയ നീക്കം. ഇതോടെ നിക്ഷേപത്തിന്‍ മേലുള്ള മൂലധന നേട്ട നികുതി നിലവിലെ 20 ശതമാനത്തില്‍ നിന്ന് 39.6 ശതമാനത്തിലേക്ക് കുതിക്കും. ഒപ്പം ധനാഢ്യരുടെ കൈയ്യില്‍ നിന്ന് കൂടുതല്‍ നികുതി പിരിക്കും.