ഇന്ത്യാ വിരുദ്ധയ്ക്ക് വോട്ട് നല്‍കി മാലിദ്വീപ്; പ്രസിഡന്റ് മിയുസുവിന്റെ പാര്‍ട്ടിക്ക് തകര്‍പ്പന്‍ വിജയം

  • ഇന്ത്യയ്ക്കും ചൈനക്കും തിരഞ്ഞെടുപ്പ് നിര്‍ണ്ണായകം
  • 2019 ല്‍ മാലിദ്വീപ് തിരഞ്ഞെടുപ്പില്‍ 64 സീറ്റുകളുമായി എംഡിപിയാണ് വന്‍ ഭൂരിപക്ഷം നേടിയത്.
  • 2019 ല്‍ പിപിഎം-പിഎന്‍സി മുന്നണി എട്ടു സീറ്റുകള്‍ മാത്രമാണ് നേടിയത്

Update: 2024-04-22 07:27 GMT

ഇന്ത്യാ വിരുദ്ധതയും ചൈനീസ് അനുകൂല നിലപാടും വച്ചു പുലര്‍ത്തുന്ന പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് മാലിദീപില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം. 93 സിറ്റുകളില്‍ 67ലധികം സീറ്റുകളാണ് മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി) നേടിയത്. പ്രതിപക്ഷമായ മാല്‍ഡീവിയല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി)ക്ക് 12 സീറ്റുകളാണ് കിട്ടിയത്. 10 സീറ്റുകളില്‍ സ്വതന്ത്രരുമാണ് വിജയിച്ചത്. 41 വനിതാ സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേര്‍ മാത്രമാണ് വിജയിച്ചത്. എന്നാല്‍ ഫലപ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് ഒരാഴ്ചയോളം എടുക്കും.

ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യയെ അകറ്റി നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു മുയിസുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. നിലവിലെ തകര്‍പ്പന്‍ വിജയം ചൈന അനുകൂല നിലപാടുമായി മുന്നോട്ട് പോകാന്‍ മുയിസുവിന് ശക്തിനല്‍കും. ജനവിധി മിയുസിവിനൊപ്പമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യാ വിരുദ്ധ പ്രചരണങ്ങളായിരുന്നു തിരഞ്ഞെടുപ്പില്‍ പ്രധാനം.

മേയ് ആദ്യ വാരമായിരിക്കും പുതിയ ഭരണകൂടം ചുമതലയേല്‍ക്കുക. മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പുറത്താക്കുകയും ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കുകയുമായിരുന്നു.

മാലിദ്വീപിന്റെ ഇന്ത്യാ വിരുദ്ധ വികാരം മൂലം രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം ഇടിവുണ്ടായതായി മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2021 മുതല്‍ 2023 വരെ പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലധികം വിനോദസഞ്ചാരികളുമായി മാലദ്വീപിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് വിപണിയായിരുന്നു ഇന്ത്യ. ഇക്കാലയളവില്‍ 10 ശതമാനം വിപണി വിഹിതവുമായി മാലദ്വീപിന്റെ വിനോദസഞ്ചാരത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട്. ഒപ്പം വിപണി വിഹിതം ആറ് ശതമാനത്തിലേക്ക് ഇടിഞ്ഞു.

Tags:    

Similar News