ജപ്പാനിൽ ജനനനിരക്ക് തുടർച്ചയായ എട്ടാം വർഷവും ഏറ്റവും താഴ്ന്ന റെക്കോർഡ്

  • ജനസംഖ്യയിലെ കുറവ് തടയാൻ രാജ്യം വൻ വെല്ലുവിളി നേരിടുന്നു
  • വിവാഹം കഴിക്കാനോ കുടുംബം കെട്ടിപ്പടുക്കാനോ ജാപ്പനീസ് യുവാക്കൾ മടി കാണിക്കുന്നു
  • 2023-ൽ 5.9 ശതമാനം കുറവോടെ 489,281 വിവാഹങ്ങൾ മാത്രമാണ് നടന്നത്

Update: 2024-02-28 11:26 GMT

ജപ്പാനിൽ 2023-ൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം തുടർച്ചയായ എട്ടാം വർഷവും റെക്കോർഡ് താഴ്ന്നതായി പ്രാഥമിക സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യം നേരിടുന്ന ജനസംഖ്യയിലെ കുറവ് തടയാൻ വലിയ വെല്ലുവിളിയാണ് ഇത് ഉയർത്തുന്നത്.

പ്രാഥമിക സർക്കാർ കണക്കുകൾ പ്രകാരം, മുൻ വർഷത്തെ അപേക്ഷിച്ച് 5.1 ശതമാനം കുറവാണ് 2023-ൽ ജനനങ്ങൾ ഉണ്ടായത്. ആകെ 758,631 കുഞ്ഞുങ്ങൾ ആണ് ജനിച്ചത്. വിവാഹ നിരക്കും ഗണ്യമായി ഇടിഞ്ഞു. 90 വർഷത്തിനിടയിൽ ആദ്യമായാണ് വിവാഹങ്ങൾ 5 ലക്ഷത്തിന് താഴെ എത്തുന്നത്. 2023-ൽ 5.9 ശതമാനം കുറവോടെ 489,281 വിവാഹങ്ങൾ മാത്രമാണ് നടന്നത്.  ജപ്പാനിൽ വിവാഹേതര ജനനം വളരെ കുറവായതിനാൽ ഇത് ജനസംഖ്യയിലെ കുത്തനെ ഉള്ള ഇടിവ് സൂചിപ്പിക്കുന്നു.

കുറഞ്ഞുവരുന്ന ജനനനിരക്ക് "നിർണ്ണായകാവസ്ഥ"യിലാണെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

"പാഴാക്കാൻ ഒട്ടും സമയമില്ല.“അടുത്ത ആറ് വർഷമോ അലിങ്കിൽ 2030 വരെ, യുവജനസംഖ്യ അതിവേഗം കുറയാൻ തുടങ്ങുന്ന ഈ കാലയളവ്, ഈ പ്രവണത മാറ്റാനുള്ള അവസാന അവസരമായിരിക്കും,” അദ്ദേഹം പറഞ്ഞു.

വിവാഹം കഴിക്കാനോ കുടുംബം കെട്ടിപ്പടുക്കാനോ പല ജാപ്പനീസ് യുവാക്കളും മടി കാണിക്കുന്നുണ്ടെന്ന് സർവേകൾ വ്യക്തമാക്കുന്നു. ഇതിന് കാരണം മങ്ങിയ തൊഴിലവസരങ്ങൾ, വേതനത്തേക്കാൾ വേഗത്തിൽ കുതിക്കുന്ന ജീവിതച്ചെലവ്, രണ്ട് മാതാപിതാക്കളും ജോലി ചെയ്യുന്നതിന് അനുയോജ്യമല്ലാത്ത കോർപ്പറേറ്റ് സംസ്കാരം എന്നിവയാണ്. കരയുന്ന കുഞ്ഞുങ്ങളെയും പുറത്ത് കളിക്കുന്ന കുട്ടികളെയും ഇപ്പോൾ കൂടുതലായി ശല്യക്കാരായി കാണുന്നു, കൂടാതെ ധാരാളം യുവ മാതാപിതാക്കൾ ഒറ്റപ്പെട്ട അനുഭവം നേരിടുന്നു എന്നും ചൂണ്ടികാണിക്കുന്നു. 

Tags:    

Similar News