പ്രധാന രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വളര്‍ച്ച
- സൗദി അറേബ്യ, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍, ജര്‍മ്മനി, ഹോങ്കോംഗ്, ഓസ്ട്രേലിയ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞു
- ചൈനയിലേക്കുള്ള ഔട്ട്ബൗണ്ട് കയറ്റുമതിഉയര്‍ന്നു
ഇറാഖില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി മെയ് മാസത്തില്‍ 58.68 ശതമാനം ഉയര്‍ന്ന് 3.76 ബില്യണ്‍ യുഎസ് ഡോളറിലെത്തി. അതേസമയം യുഎഇയില്‍ നിന്നുള്ള രാജ്യത്തിന്റെ ഇന്‍ബൗണ്ട് ഷിപ്പ്മെന്റുകള്‍ മാസത്തില്‍ 50 ശതമാനം വര്‍ധിച്ചതായും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതുപോലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 18 ശതമാനം ഉയര്‍ന്ന് 7.1 ബില്യണ്‍ ഡോളറായി.
ഈ മാസത്തില്‍ ചൈനയില്‍ നിന്നുള്ള ഇന്‍ബൗണ്ട് ഷിപ്പ്മെന്റുകള്‍ 2.82 ശതമാനം ഉയര്‍ന്ന് 8.48 ബില്യണ്‍ യുഎസ് ഡോളറാണെന്ന് ഡാറ്റ കാണിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച 20 ഇറക്കുമതി ഉറവിട രാജ്യങ്ങളായ സൗദി അറേബ്യ, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍, ജര്‍മ്മനി, ഹോങ്കോംഗ്, ഓസ്ട്രേലിയ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി മെയ് മാസത്തില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി.
കയറ്റുമതി രംഗത്ത്, ദക്ഷിണാഫ്രിക്ക, ഇറ്റലി, നേപ്പാള്‍, ബെല്‍ജിയം, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി അവലോകന മാസത്തില്‍ നെഗറ്റീവ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.
എന്നിരുന്നാലും, യുഎസ്, യുഎഇ, നെതര്‍ലന്‍ഡ്സ്, യുകെ, സിംഗപ്പൂര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി.
ചൈനയിലേക്കുള്ള ഔട്ട്ബൗണ്ട് കയറ്റുമതി കഴിഞ്ഞ മാസത്തില്‍ 3.35 ശതമാനം ഉയര്‍ന്ന് 1.32 ബില്യണ്‍ ഡോളറായി.
ഇന്ത്യയുടെ മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി മെയ് മാസത്തില്‍ 9 ശതമാനം ഉയര്‍ന്ന് 38.13 ബില്യണ്‍ ഡോളറിലെത്തി.