കൊളംബോ പോര്‍ട്ട് ടെര്‍മിനല്‍ നിര്‍മ്മാണത്തിനു അദാനിക്ക് യുഎസ് ധനസഹായം

  • ദക്ഷിണേഷ്യയില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനുവേണ്ടിയുള്ള നടപടിയുടെ ഭാഗം
  • അദാനി നിര്‍മ്മിക്കുന്ന ടെര്‍മിനലിന് 553 ദശലക്ഷം ഡോളറാണ് ലഭിക്കുന്നത്
  • യുഎസിലെ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനാണ് ഫണ്ട് നല്‍കുന്നത്
;

Update: 2023-11-08 06:05 GMT

ശ്രീലങ്കന്‍ തലസ്ഥാനത്ത് ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നിര്‍മ്മിക്കുന്ന ഒരു പോര്‍ട്ട് ടെര്‍മിനലിന് യുഎസിന്റെ 553 ദശലക്ഷം ഡോളര്‍ ധനസഹായം. ദക്ഷിണേഷ്യയില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനുവേണ്ടി ന്യൂഡെല്‍ഹിയും വാഷിംഗ്ടണും ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണിത്.

കൊളംബോയിലെ ഡീപ്വാട്ടര്‍ വെസ്റ്റ് കണ്ടെയ്നര്‍ ടെര്‍മിനലിനായി ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നുള്ള ഈ ധനസഹായം യുഎസ് ഗവണ്‍മെന്റ് ഏജന്‍സിയുടെ ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപവും ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നുമാണ്.

നിക്ഷേപം ശ്രീലങ്കയുടെ സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കും. പ്രാദേശികമായ സാമ്പത്തിക ഏകീകരണത്തിനും ഇത് വഴിയൊരുക്കുമെന്ന് ഡിഎഫ്‌സി പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക തകര്‍ച്ചയ്ക്ക് മുമ്പ് ചൈന ശ്രീലങ്കയിലെ തുറമുഖ, ഹൈവേ പദ്ധതികളില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നു. ഇപ്പോള്‍ കൊളംബോയ്ക്കുമേലുള്ള ചൈനീസ് നിയന്ത്രണം ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഈ യുഎസ് ധനസഹായം വിലയിരുത്തപ്പെടുന്നത്. ചൈനീസ് വായ്പ്കള്‍ ശ്രീലങ്കയെ കടക്കെണിയില്‍ കുടുക്കിയിരുന്നു.

ഇന്ത്യയോട് ചേര്‍ന്ന ദ്വീപ് രാഷ്ട്രമായതിനാ അവിടെ ചൈനീസ് സ്വാധീനം വര്‍ധിച്ചുവരുന്നത് ന്യൂഡെല്‍ഹിക്കും ആശങ്കയുളവാക്കുന്ന വിഷയമാണ്. ഇക്കാരണത്താലാണ് ശ്രീലങ്കന്‍ വിഷയങ്ങളില്‍ ഇന്ത്യ അതീവ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.

2023-ല്‍ ഡിഎഫ്‌സി നിക്ഷേപത്തിന്റെ ആഗോള ത്വരിതപ്പെടുത്തലിന്റെ ഭാഗംകൂടിയാണ് ഈ ധനസഹായം. 2023ല്‍ ഇത് 930 കോടി ഡോളറായിരുന്നു.

ഇന്തോ-പസഫിക്കില്‍ ഉടനീളമുള്ള വികസന പദ്ധതികളില്‍ കൂടുതല്‍ ഏര്‍പ്പെടാനുള്ള യുഎസ് പ്രതിജ്ഞാബദ്ധതയുടെ പ്രതീകമായാണ് ശ്രീലങ്കന്‍ തുറമുഖ ധനസഹായത്തെ ഒരു യുഎസ് ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം അവസാനം വരെ ദ്വീപ് രാഷ്ട്രത്തില്‍ ചൈന 220 കോടി ഡോളറിന്റെ നേരിട്ടുള്ള നിക്ഷേപം നടത്തിയിരുന്നു.

ശ്രീലങ്കയുടെ അധികം ഉപയോഗിക്കപ്പെടാത്ത തെക്കന്‍ തുറമുഖമായ ഹമ്പന്‍ടോട്ട സുസ്ഥിരമല്ലെന്നും ചൈനയുടെ 'കടക്കെണി നയതന്ത്രത്തിന്റെ ഭാഗമാണെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പരസ്യമായി വിമര്‍ശിച്ചു.

സ്‌പോണ്‍സര്‍മാരായ ജോണ്‍ കീല്‍സ് ഹോള്‍ഡിംഗ്‌സ് പിഎല്‍സി, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്ന് തങ്ങളുടെ പ്രാദേശിക അനുഭവവും ഉയര്‍ന്ന നിലവാരം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുമെന്ന് ഡിഎഫ്‌സി അറിയിച്ചു.

കൊളംബോ തുറമുഖം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ ഒന്നാണ്. അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളുടെ സാമീപ്യം കണക്കിലെടുക്കുമ്പോള്‍. കണ്ടെയ്‌നര്‍ കപ്പലുകളില്‍ പകുതിയോളം അതുവഴി കടന്നുപോകുന്നു. രണ്ട് വര്‍ഷമായി 90 ശതമാനത്തിലധികം ഉപയോഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പോര്‍ട്ടിന് പുതിയ ശേഷി ആവശ്യമാണെന്നും ഡിഎഫ്സി പറഞ്ഞു.

അദാനിഗ്രൂപ്പിന് യുഎസ് ഫണ്ടിംഗ് ഒരു അംഗീകാരമായി വര്‍ത്തിച്ചേക്കാം.എന്നാല്‍ ശ്രീലങ്കയിലെ അതിന്റെ ഊര്‍ജ, തുറമുഖ നിക്ഷേപങ്ങളെ ചില പ്രാദേശിക നിയമനിര്‍മ്മാതാക്കള്‍ കഴിഞ്ഞ വര്‍ഷം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് ന്യൂഡെല്‍ഹിയുടെ താല്‍പ്പര്യങ്ങളുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു എന്നത് പ്രധാന ആരോപണമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ഈ അവകാശവാദങ്ങള്‍ നിഷേധിച്ചു.നിക്ഷേപങ്ങള്‍ ശ്രീലങ്കയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ളവയാണെന്ന് കമ്പനി പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് പ്രത്യേകം പ്രതികരിക്കാന്‍ യുഎസ് ഉദ്യോഗസ്ഥരും വിസമ്മതിച്ചു. പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഡിഎഫ്സി കര്‍ശനമായ ജാഗ്രതയാണ് വിന്യസിച്ചതെന്ന് മാത്രം പറഞ്ഞു.

Tags:    

Similar News