നൂറുബില്യണ്‍ ഡോളര്‍ നിക്ഷേപം എത്തിക്കാന്‍ ഇന്ത്യ

  • ഇഎഫ്ടിഎ രാജ്യങ്ങളുമായി വ്യാപാര കരാറിലെത്താന്‍ശ്രമം
  • നിക്ഷേപങ്ങള്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

Update: 2024-02-09 06:38 GMT

സ്വിറ്റ്‌സര്‍ലന്‍ഡുമായും നോര്‍വേയുമായും 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ ഇടപാട് ഇന്ത്യ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളുമായി ഒരു വ്യാപാര കരാറിന്റെ അന്തിമരൂപത്തിലേക്ക് അടുക്കുകയാണ്.

നോര്‍വേ, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്റ്റൈന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുമായാണ് കരാറിന് ശ്രമിക്കുന്നത്. ഈ രാജ്യങ്ങളുമായി കരാറിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണ്. യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ (ഇഎഫ്ടിഎ) എന്നാണ് ഈ രാജ്യങ്ങളുടെ കൂട്ടായ്മ അറിയപ്പെടുന്നത്. ഇഎഫ്ടിഎ രാജ്യങ്ങളില്‍ നിന്നുള്ള നിര്‍ദ്ദിഷ്ട നിക്ഷേപം ഇന്ത്യയില്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിക്ഷേപങ്ങള്‍ പ്രാഥമികമായി നിലവിലുള്ളതും പുതിയതുമായ നിര്‍മ്മാണ പ്രോജക്ടുകളെ ലക്ഷ്യമിടുന്നതാണ്. വ്യാപാര കരാറിന്റെ ഭാഗമായി, ചില കാര്‍ഷിക പദ്ധതികളിലേക്ക് വിപണി പ്രവേശനത്തിന് വ്യവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ വാണിജ്യ മന്ത്രാലയവും ഇഎഫ്ടിഎയും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.

വരും വര്‍ഷങ്ങളില്‍ 100 ബില്യണ്‍ ഡോളര്‍ വാര്‍ഷിക നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഇന്ത്യ ലക്ഷ്യമിടുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ നിക്ഷേപം ആകര്‍ഷിക്കുന്നുണ്ട്.

Tags:    

Similar News