എഫ്പിഐ നിക്ഷേപം ഓഗസ്റ്റില്‍ കുറഞ്ഞു

  • ഓഗസ്റ്റില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ കളില്‍നിന്ന് എത്തിയത് 10,689കോടിരുപ
  • ഉയരുന്ന ക്രൂഡ് ഓയില്‍ വില, പണപ്പെരുപ്പം ഇവ നിക്ഷേപകരെ തടയുന്നു

Update: 2023-08-27 09:06 GMT

ഓഗസ്റ്റില്‍ വിദേശത്തുനിന്നുള്ള നിക്ഷേപ ഒഴുക്കില്‍ കുറവ്. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ വന്‍ തുകയാണ് ഇവര്‍ നിക്ഷേപിച്ചിരുന്നത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും പണപ്പെരുപ്പ അപകടസാധ്യതകള്‍ വര്‍ധിക്കുന്നതുമാകാം നിക്ഷേപം കുറയാന്‍ കാരണമെന്ന് കരുതപ്പെടുന്നു. ഓഗസ്റ്റില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ കളില്‍നിന്ന് (എഫ്പിഐ) 10,689കോടിരുപയുടെ അറ്റ നിക്ഷേപം മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 26വരെയുള്ള കണക്കാണിത്.

ഈ നിക്ഷേപത്തിന് മുമ്പ്, എഫ്പിഐകള്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 40,000 കോടി രൂപ വീതം ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിച്ചു. ജൂലൈയില്‍ 46,618 കോടി രൂപയും ജൂണില്‍ 47,148 കോടിയും മേയില്‍ 43,838 കോടിയുമായിരുന്നു നിക്ഷേപം.

കൂടാതെ, മാക്രോ ഇക്കണോമിക് അനിശ്ചിതത്വവും യുഎസ് ബോണ്ട് യീല്‍ഡുകളുടെ വര്‍ധനവും കാരണം വരും ആഴ്ചയില്‍ വിപണികള്‍ അസ്ഥിരമായി തുടരുമെന്നാണ് കണക്കുകൂട്ടല്‍.

ഇന്ത്യയുള്‍പ്പെടെ വളര്‍ന്നുവരുന്ന വിപണി ഇക്വിറ്റികളില്‍ നിന്ന് ഒഴിവാകാനും യുഎസ് സെക്യൂരിറ്റികളില്‍ ഫണ്ടുകള്‍ പാര്‍ക്ക് ചെയ്യാനും ഇത് എഫ്പിഐകളെ പ്രേരിപ്പിക്കുന്നുവെന്ന് കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ റിസര്‍ച്ച് (റീട്ടെയില്‍) ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു. കൂടാതെ, ഓഗസ്റ്റിലെ മോശം മണ്‍സൂണും പണപ്പെരുപ്പവും ഉയര്‍ത്തിയേക്കാം. ഇത് എഫ്പിഐ നിക്ഷേപത്തെയും ബാധിക്കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു. നിക്ഷേപകര്‍ ഒരു കാത്തിരിപ്പ് സമീപനം സ്വീകരിച്ചതാണ് ഈ മാസത്തെ നിക്ഷേപത്തിലുള്ള കുറവ് കാണിക്കുന്നതെന്ന് വിലയിരുത്തുന്നു.

'എഫ്പിഐ നിക്ഷേപങ്ങളുടെ വേഗതയെ സ്വാധീനിക്കുന്നത് എന്‍ഡോവ്‌മെന്റുകളുടെയും പെന്‍ഷന്‍ ഫണ്ടുകളുടെയും പ്രതീക്ഷകളാണ്. യുഎസ് 20 വര്‍ഷത്തെ ബോണ്ട് നിരക്ക് 4.65 ശതമാനമായതിനാല്‍, അപകടസാധ്യതയുള്ള ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിക്കാനുള്ള എഫ്പിഐകളുടെ സന്നദ്ധത കുറയും. കാരണം ഈ ഫണ്ടുകള്‍ സാധാരണയായി ഏകദേശം 6 ശതമാനം റിട്ടേണ്‍ ലക്ഷ്യമിടുന്നു,' ക്രേവിംഗ് ആല്‍ഫയുടെ സ്മോള്‍കേസ് മാനേജരും പ്രിന്‍സിപ്പല്‍ പാര്‍ട്ണറുമായ മായങ്ക് മെഹ്റ പറഞ്ഞു.

ഇതോടെ ഈ വര്‍ഷം ഇതുവരെ ഇക്വിറ്റിയിലെ എഫ്പിഐകളുടെ മൊത്തം നിക്ഷേപം 1.37 ലക്ഷം കോടി രൂപയിലും ഡെറ്റ് മാര്‍ക്കറ്റില്‍ 26,400 കോടി രൂപയിലും എത്തി.

Tags:    

Similar News