ജയിലറിനെ കടത്തിവെട്ടി; കേരളത്തില്‍ റെക്കോഡ് കളക്ഷനുമായി ലിയോ

  • ജയിലറിനു പിന്നാലെ കേരളത്തില്‍ 50 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി ലിയോ
  • ആദ്യ ദിന കളക്ഷനിലും ഈ വിജയ് ചിത്രം കേരളത്തില്‍ റെക്കോഡിട്ടിരുന്നു
  • ആഗോള കളക്ഷന്‍ 550 കോടി രൂപയ്ക്കടുത്ത്

Update: 2023-11-05 12:15 GMT

കേരളത്തിൽ റിലീസ് ചെയ്ത തമിഴ് സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി 'ലിയോ'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത്  വിജയ് മുഖ്യവേഷത്തിലെത്തിയ ചിത്രം 58 കോടിയോളം രൂപയുടെ കളക്ഷൻ ഇതിനകം കേരളത്തില്‍ നിന്ന് നേടി. മൂന്നാം വാരാന്ത്യത്തിലും കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന്‍റെ പ്രദര്‍ശനം തുടരുകയാണ്. 57.7കോടി നേടിയ ജെയ്ലറിന്റെ റെക്കോർഡ് ആണ് ദളപതി വിജയ് ചിത്രം തകർത്തെറിഞ്ഞത്. ആഗോളതലത്തിൽ 540 കോടിയോളം രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്.

കേരളത്തില്‍ ഒന്നിനു പുറകേ ഒന്നായി രണ്ട് തമിഴ് ചിത്രങ്ങള്‍ 50 കോടിക്കു മുകളിലുള്ള കളക്ഷന്‍ സ്വന്തമാക്കി എന്നതും ശ്രദ്ധേയമാണ്. 

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. ലോകേഷ് കനകരാജ് തന്‍റെ മുന്‍ചിത്രങ്ങളുടെ കഥാപശ്ചാതലങ്ങളെ കൂട്ടിയണക്കി വികസിപ്പിക്കുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ (എല്‍സിയു) ലിയോയെയും ഉള്‍പ്പെടുത്തിയതും ചിത്രത്തിന്‍റെ ഇനീഷ്യല്‍ കളക്ഷനെ വലിയ തോതില്‍ സഹായിച്ചു.

ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 12 കോടി രൂപയാണ ്ലിയോ കളക്റ്റ് ചെയ്തത്, ഇതും ഒരു റെക്കോഡാണ്. കേരള ബോക്സ് ഓഫിസില്‍ 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ആദ്യ ചിത്രമായി ലിയോ മാറി. 

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിച്ചട്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

Tags:    

Similar News