'അന്തര്‍ദേശീയ നിലവാരത്തിലുള്ള പരിശീലനം' ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിക്കാന്‍ KSRTC

  • മിതമായ നിരക്കില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള പരിശീലനം
  • 22 ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്

Update: 2024-03-13 06:33 GMT

കെ. എസ്. ആർ. ടി. സിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കാൻ ആലോചന.

ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെ. എസ്. ആർ. ടി. സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർക്ക് ഗതാഗത മന്ത്രി കെ. ബി. ഗണേഷ്‌കുമാർ നിർദ്ദേശം നൽകി.

മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കെ. എസ്. ആർ. ടി. സിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനം ഇതിനായി വിനിയോഗിക്കും.

പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും.

ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെ. എസ്. ആർ. ടി. സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കും.

ആദ്യഘട്ടത്തിൽ തുടങ്ങുന്ന ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ 

1. സ്റ്റാഫ് ട്രെയിനിങ് സെൻറർ

2. പാറശ്ശാല

3. ഈഞ്ചക്കൽ

4. ആറ്റിങ്ങൽ

5.  ആനയറ

6.    ചാത്തന്നൂർ

7. ചടയമംഗലം

8. മാവേലിക്കര (RW)

9 .  പന്തളം

10. പാലാ

11.  കുമളി

12 . അങ്കമാലി

13 .  പെരുമ്പാവൂർ

14 . ചാലക്കുടി

15.  നിലമ്പൂർ

16 .  പൊന്നാനി

17. എടപ്പാൾ (RW)

18 . ചിറ്റൂർ

19 .  കോഴിക്കോട് (RW)

20 .  മാനന്തവാടി

 21 . തലശ്ശേരി

22 .  കാഞ്ഞങ്ങാട്

തുടങ്ങി 22 ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.

Tags:    

Similar News