കെ.എഫ്.സി.യുടെ പുതിയ അസറ്റ് റിക്കവറി ഓഫീസ് കോഴിക്കോട്

മൂന്ന് അസറ്റ് റിക്കവറി ശാഖകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Update: 2023-10-11 10:20 GMT

തിരുവനന്തപുരം:കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) കോഴിക്കോട് പുതിയ അസറ്റ് റിക്കവറി ഓഫീസ് ആരംഭിക്കുന്നു. ധനമന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ പുതിയ ഓഫീസ് ശനിയാഴ്ച ( ഒക്ടോബർ 14 ) ഉദ്ഘാടനം ചെയ്യും.

വായ്പാനയം പരിഷ്കരിച്ച്, എം.എസ്എം.ഇ. കൾക്കും അടിസ്ഥാന സൗകര്യ മേഖലയിലും നൽകുന്ന വായ്പകൾ വർദ്ധിപ്പിച്ച് അടുത്ത രണ്ട് വർഷം കൊണ്ട് വായ്പാ ആസ്തി 10000 കോടി രൂപയായി ഉയർത്താനാണ് കെ.എഫ്.സി. ലക്ഷ്യമിടുന്നത്. ഇതിനായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ കെ.എഫ്.സി.യുടെ ശാഖകളുടെ എണ്ണം ഘട്ടം ഘട്ടമായി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിനായി നിലവിലുള്ള 16 ശാഖകളെ എം.എസ്.എം.ഇ. ക്രെഡിറ്റ് ശാഖകളാക്കി മാറ്റുകയും, വലിയ വായ്പകൾ നൽകുന്നതിനായി പ്രത്യേക ക്രെഡിറ്റ് ശാഖകൾ തിരുവനന്തപുരത്തും, എറണാകുളത്തും തുടങ്ങുവാനും തീരുമാനിച്ചു. ഇതോടൊപ്പം വായ്പാ തിരിച്ചടവ് കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനായി മൂന്ന് അസറ്റ് റിക്കവറി ശാഖകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലെ ആദ്യ ശാഖയാണ് കോഴിക്കോട് ആരംഭിക്കുന്നത്






Tags:    

Similar News