കേരളത്തിന്റെ കടമെടുപ്പ് കുത്തനെ ഇടിഞ്ഞു; ആദ്യ എട്ടുമാസം കുറഞ്ഞത് 52 ശതമാനം

  • 2021 നവംബർ അവസാനം വരെയുള്ള എട്ട് മാസക്കാലം സംസ്ഥാനം മൊത്തം കടമെടുത്തത് 41,772.49 കോടി രൂപയാണെങ്കിൽ, നടപ്പു സാമ്പത്തിക വർഷം (FY23) ഇതേ കാലയളവിൽ കടമെടുത്തത് 19,887.82 കോടി രൂപയാണ്;
  • നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ കടമെടുപ്പ് വെട്ടിക്കുറയ്ക്കാൻ കേന്ദ്രത്തിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും മൈഫിന് പോയിന്റിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

Update: 2022-12-30 09:38 GMT

തിരുവനന്തപുരം: 2022-23 (FY23) സാമ്പത്തിക വർഷത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും അവസാനിച്ചപ്പോൾ, നവംബർ 30-വരെ, കേരളം വായ്പയെടുത്തത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കടമെടുത്തതിന്റെ പകുതിയിൽ താഴെ മാത്രം.

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്, 2021 നവംബർ അവസാനം വരെയുള്ള എട്ട് മാസക്കാലം സംസ്ഥാനം മൊത്തം കടമെടുത്തത് 41,772.49 കോടി രൂപയാണെങ്കിൽ, നടപ്പു സാമ്പത്തിക വർഷം (FY23) ഇതേ കാലയളവിൽ കടമെടുത്തത് 19,887.82 കോടി രൂപയാണ്; ഇത്‌ കഴിഞ്ഞ വര്ഷത്തേതിന്റെ വെറും 47 ശതമാനം മാത്രമാണ്. 

മറ്റൊരു രീതിയിൽ പറഞ്ഞാൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നടപ്പുവർഷത്തെ കടമെടുപ്പ് 52 ശതമാനത്തിലധികം കുറഞ്ഞു. നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ കടമെടുപ്പ് വെട്ടിക്കുറയ്ക്കാൻ കേന്ദ്രത്തിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും 'മൈഫിൻ പോയിന്റിനു' നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് (കെഎസ്എസ്പിഎൽ; KSSPL), കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി; KIIFB) എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് വേണ്ടി സംസ്ഥാനം ‘ഓഫ്-ബാലൻസ് ഷീറ്റ്’ കടം വാങ്ങുന്നത് ക്രമീകരിക്കുന്നതിനാണ് ഇത്,” അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഭാഗ്യവശാൽ, ഈ വർഷം നവംബർ വരെയുള്ള കാലയളവിൽ കേരളത്തിന് 81,737 കോടി രൂപ വരുമാനം നേടാനായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നേടിയ 64,292 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 27-ശതമാനത്തിലധികം വർധനവാണ്.ഇതേ കാലയളവിൽ സംസ്ഥാനത്തിന് മുൻ കാലയളവിനെ അപേക്ഷിച്ച് 15,000 കോടി രൂപ തനത് നികുതി വരുമാനം സമ്പാദിക്കാൻ കഴിഞ്ഞു.

2022 സാമ്പത്തിക വർഷത്തിലെ താരതമ്യേന വലിയ കടമെടുപ്പ്, കഴിഞ്ഞ വർഷം അതേ കാലയളവിലെ സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ, അതായത് 1,06,471.98 കോടി രൂപയുടെ, 39 ശതമാനത്തിലധികമാണ്.

എന്നിരുന്നാലും, രണ്ട് വർഷങ്ങളിലെയും അതാത് കാലയളവിലെ പെൻഷൻ, ശമ്പള ചെലവുകൾ, പലിശ അടക്കമുള്ളവയുടെ അനുപാതം ഏകദേശം 73 ശതമാനമായി തുടർന്നു. ശമ്പളവും വേതനവും, പലിശയും പെൻഷനും ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ ചെലവ് സ്വന്തം റവന്യൂ വരവിന്റെ ശതമാനമായി താരതമ്യം ചെയ്യുമ്പോൾ ഈ അനുപാതം വളരെ പ്രധാനമാണ്.

ശമ്പള- പെൻഷൻ- പലിശ ചെലവുകളുടെ  ഉയർന്ന അനുപാതം, സംസ്ഥാനത്തിന്റെ മൂലധനച്ചെലവിലേക്ക് കാര്യമായ തുകകൾ നീക്കിവെക്കുന്നതിന് കാലാകാലങ്ങളായി സർക്കാരിനെ അനുവദിക്കുന്നില്ല.

റവന്യൂ വരുമാനത്തിന്റെ തോതനുസരിച്ച് പ്രതിബദ്ധതയുള്ള ചെലവുകൾ ഗണ്യമായി കുറയ്ക്കുന്നില്ലെങ്കിൽ, വരുമാനം ഉണ്ടാക്കുന്ന രീതിയിൽ നിക്ഷേപം നടത്താൻ സംസ്ഥാനത്തിന് ബുദ്ധിമുട്ടായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Tags:    

Similar News