നിരക്കിളവില്‍ കെഎസ്ആര്‍ടിസിയില്‍ എസി യാത്ര; ജനതാ സര്‍വീസിന് ഇന്ന് തുടക്കം

  • പരീക്ഷണം വിജയകരമായാല്‍, സംസ്ഥാനത്ത് മറ്റിടങ്ങളിലും കെ എസ് ആര്‍ ടി സി ജനത സര്‍വീസ് ആരംഭിക്കും.

Update: 2023-09-18 09:15 GMT

കുറഞ്ഞ നിരക്കില്‍ എസി ബസ് യാത്രാ സൗകര്യം ഉറപ്പ് നല്‍കുന്ന കെഎസ്ആര്‍ടിസിയുടെ ജനതാ സര്‍വീസിന് ഇന്ന് തുടക്കം. ലോഫ്‌ളോര്‍ ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സര്‍വീസുകള്‍ കൊല്ലം-തിരുവനന്തപുരം, കൊട്ടാരക്കര- തിരുവന്തപുരം റൂട്ടുകളിലാണ് ആദ്യത്തില്‍ നിലവില്‍ വരുന്നത്.

ജനത സര്‍വീസില്‍ 20 രൂപയാണ് മിനിമം ചാര്‍ജ്. ദിവസേന യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യാഗസ്ഥരെ ലക്ഷ്യമിട്ടാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

കൊല്ലം, കൊട്ടാരക്കര ഭാഗങ്ങളില്‍ നിന്നും സെക്രട്ടേറിയറ്റ് വഴി തമ്പാനൂരില്‍ എത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7.15 ന് കൊല്ലം, കൊട്ടാരക്കര ഭാഗങ്ങളില്‍ നിന്നും ആരംഭിച്ച് 9.30 ഓടെ രണ്ട് ബസും സെക്രട്ടേറിയറ്റിന് സമീപമെത്തും. ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റോപ്പുകളെല്ലാം ജനത സര്‍വീസിനും അനുവദിച്ചിട്ടുണ്ട്.

മടക്കയാത്ര വൈകിട്ട് 4.45ന് തമ്പാനൂരില്‍നിന്ന് വിമെന്‍സ് കോളജ്, ബേക്കറി ജങ്ഷന്‍ വഴി സെക്രട്ടറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന് അടുത്തെത്തും. ഇവിടെനിന്ന് അഞ്ച് മണിയോടെ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പുറപ്പെടും. രണ്ട് ബസുകളും രാത്രി 7.15ന് കൊല്ലത്തും കൊട്ടാരക്കരയിലുമെത്തും.

Tags:    

Similar News