500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്
- പത്തുകോടിയുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്
- ജൂണ്‍ 13 വരെ പഠനോപകരണങ്ങള്‍ ലഭ്യമാകും
സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്.
ജൂണ്‍ 13വരെ സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ പഠനോപകരണങ്ങള്‍ ലഭ്യമാകും. ത്രിവേണി നോട്ട്ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാ പഠന സാമഗ്രികളും സ്റ്റുഡന്റ് മാര്‍ക്കറ്റുകളിലുണ്ടാകും. സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുകയാണ് ലക്‌ഷ്യം.
സ്റ്റുഡന്റ് മാര്‍ക്കറ്റുകളില്‍ 400 എണ്ണം സഹകരണസംഘങ്ങള്‍ മുഖേനയും 100 എണ്ണം ത്രിവേണി ഔട്ട്ലെറ്റുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്.
ബ്രാന്‍ഡഡ് സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, ലഞ്ച് ബോക്സ്, വാട്ടര്‍ ബോട്ടില്‍, പേന, പെന്‍സില്‍ ഉള്‍പ്പെടെ എല്ലാ പഠനോപകരണങ്ങളും നേരിട്ട് സംഭരിച്ച് പൊതു മാര്‍ക്കറ്റില്‍നിന്നും 40 ശതമാനം വിലക്കുറവിലാണ് വില്‍പ്പന നടത്തുന്നത്. പത്തുകോടിയുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റുഡന്റ് മാര്‍ക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തെ ത്രിവേണി മാര്‍ക്കറ്റില്‍ മാനേജിങ് ഡയറക്ടര്‍ എം സലിം നിര്‍വഹിച്ചു.