അയോധ്യയിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചത് കേരള കമ്പനി

  • ഇന്ത്യൻ സെൻട്രിഫ്യൂജ് എഞ്ചിനീയറിംഗ് സൊല്യൂഷൻസാണ് ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്
  • ഒരു വർഷത്തേക്ക് ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണികളും കമ്പനി ഏറ്റെടുത്തു
  • 60 ദിവസത്തിനുള്ളിൽ ഡെലിവറിയും ഇൻസ്റ്റാളേഷനും കമ്പനി പൂർത്തിയാക്കി

Update: 2024-01-22 10:49 GMT

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ആയിരങ്ങൾ സാക്ഷ്യം വഹിക്കുന്ന അയോധ്യയിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചിരിക്കുന്നത് ഒരു കേരള കമ്പനിയാണ്. ഏറ്റുമാനൂർ ആസ്ഥാനമായുള്ള ഇന്ത്യൻ സെൻട്രിഫ്യൂജ് എഞ്ചിനീയറിംഗ് സൊല്യൂഷൻസാണ് 500 ലധികം ബയോ ടോയ്‌ലറ്റുകൾ നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നത്.

കൊച്ചിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലെ സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് കമ്പനിയുടെ പ്രധാന നിർമാണ യൂണിറ്റുള്ളത്. സ്വച്ഛ് ഭാരത് മിഷനിൽ നിന്ന് ഓർഡർ എടുത്ത് 60 ദിവസത്തിനുള്ളിൽ ഡെലിവറിയും ഇൻസ്റ്റാളേഷനും കമ്പനി പൂർത്തിയാക്കി. അടുത്ത ഒരു വർഷത്തേക്ക് ടോയ്‌ലറ്റുകളുടെ 24x7 അറ്റകുറ്റപ്പണികളും കമ്പനി ഏറ്റെടുത്തതായി അറിയിച്ചിട്ടുണ്ട്.

ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ 60 ദിവസം കൊണ്ട് പദ്ധതി പൂർത്തീകരിക്കേണ്ടി വന്നതിനാൽ സ്ഥാപനത്തിന് ഇത് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നുവെന്ന് ഐസിഎഫ് മാനേജിംഗ് ഡയറക്ടർ ശംഭുനാഥ് ശശികുമാർ പറഞ്ഞു. ബയോ-ടയോലെറ്റുകളുടെ പരിപാലനത്തിനായി തൊഴിലാളികളെ അയോധ്യയിൽ നിയോഗിക്കുമെന്നും ശംഭുനാഥ് കൂട്ടിച്ചേർത്തു. ക്ഷേത്രം തുറക്കുന്നതോടെ പ്രതിദിനം മൂന്നു ലക്ഷത്തിലധികം പേർ നഗരം സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശംഭുനാഥ് പറഞ്ഞു.

1991-ൽ സ്ഥാപിതമായി കമ്പനി സാനിറ്റൈസേഷൻ ഉൽപ്പന്നങ്ങൾ റീ-ലീഫ് എന്ന ബ്രാൻഡിന് കീഴിൽ നിർമിക്കുന്നു. കമ്പനിയുടെ പ്രധാന ഉൽ‌പ്പന്നം ബയോ ടോലെറ്റുകളാണ്. കൂടാതെ, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ചികിത്സാ സംവിധാനങ്ങൾ, കെമിക്കൽ ടോയ്‌ലറ്റുകൾ, ഹാൻഡ് വാഷ് സ്റ്റേഷനുകൾ, വെള്ളമില്ലാത്ത മൂത്രപ്പുരകൾ, ഷവർ ക്യാബിനുകൾ എന്നിവയും കമ്പനി നിർമ്മിക്കുന്നു.

കമ്പനിക്ക് ഇപ്പോൾ പ്രതിമാസം 300 ബയോ ടോയ്‌ലറ്റുകൾ നിർമ്മിക്കാനുള്ള ശേഷിയുണ്ട്. 2013 മുതൽ ശബരിമല ക്ഷേത്രത്തിലേക്ക് ബയോ ടോയ്‌ലറ്റ് ഉൽപന്നങ്ങൾ വിതരണം ചെന്നത് സെൻട്രിഫ്യൂജ് എഞ്ചിനീയറിംഗ് സൊല്യൂഷൻസാണ്. 2022ൽ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ രണ്ടാമത്തെ ഫാക്ടറിയും കമ്പനി ആരംഭിച്ചിട്ടുണ്ട് . കേരളത്തിൽ ബയോ ടോയ്‌ലറ്റുകൾ നിർമ്മിക്കുന്ന ഏക കമ്പനിയാണ് ഐസിഎഫ്.

Tags:    

Similar News