ഓർമ്മത്തെറ്റുള്ളവർക്ക് കൈത്താങ്ങായി സർക്കാർ; 92 ലക്ഷം രൂപ അനുവദിച്ചു

  • ഡിമെന്‍ഷ്യ,അല്‍ഷിമേഴ്‌സ് ബാധിതരായ വയോജനങ്ങള്‍ക്കായി രൂപീകരിച്ച പദ്ധതിയാണ് 'ഓര്‍മ്മത്തോണി'
  • 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മെമ്മറി ക്ലിനിക്കുകള്‍ ആരംഭിച്ച് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും

Update: 2024-01-11 08:25 GMT

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഡിമെന്‍ഷ്യ സൗഹൃദ കേരളം പദ്ധതിയായ 'ഓര്‍മ്മത്തോണി'യ്ക്ക് 92 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.

കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ഡിമെന്‍ഷ്യ,അല്‍ഷിമേഴ്‌സ് ബാധിതരായ വയോജനങ്ങള്‍ക്കായി രൂപീകരിച്ച പദ്ധതിയാണ് 'ഡിമെന്‍ഷ്യ സൗഹൃദ കേരളം'. 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മെമ്മറി ക്ലിനിക്കുകള്‍ ആരംഭിച്ച് ഡിമെന്‍ഷ്യ ബാധിതര്‍ക്കുള്ള വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും.

ഡിമെന്‍ഷ്യ ചികിത്സിച്ചു മാറ്റാന്‍ കഴിയില്ലെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സാധിക്കുന്നതിനാലാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന കേരളത്തില്‍ ഓര്‍മ്മത്തോണി അഥവാ അല്‍ഷിമേഴ്‌സ് സൗഹൃദ കേരളം നടപ്പിലാക്കുന്നത്‌.

Tags:    

Similar News