വേദാന്ത വിപണിയിൽ മുന്നേറുന്നു

  • പ്രതീക്ഷയോടെ വിപണി

Update: 2023-10-03 06:30 GMT

വേദാന്ത ഓഹരി  ഇന്ന്  (ഒക്ടോബർ 3 ) വിപണിയിൽ മുകളിലേക്കാണ് യാത്ര.   നിലവിലുള്ള  കമ്പനി ആറ് പുതിയ കമ്പനികളായി വിഭജിക്കാൻ ബോർഡ് പച്ച കോടി കാട്ടിയതോടെയാണ് കമ്പനിയുടെ ഓഹരികൾ വിപണിയിൽ മുന്നേറിയത്

പ്രധാനമായും സ്വർണം, ഇരുമ്പു, അലുമിനിയം  ചെമ്പു എന്നീ  ലോഹങ്ങളുടെ ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ലണ്ടൻ  ആസ്ഥാനമായുള്ള വേദാന്ത  റിസോഴ്സ്സ് ലിമിറ്റഡിന്റെ പ്രധാന ബിസിനസുകളെ   വേദാന്ത അലുമിനിയം, വേദാന്ത ഓയില്‍ ആന്‍ഡ് ഗ്യാസ്, വേദാന്ത പവര്‍, വേദാന്ത സ്റ്റീല്‍ ആന്‍ഡ് ഫെറസ് മെറ്റീരിയല്‍സ്, വേദാന്ത ബേസ് മെറ്റല്‍സ്, വേദാന്ത ലിമിറ്റഡ് എന്നിങ്ങനെയാണ് വിഭജിക്കുക. വേദാന്ത റിസോഴ്സ്സ് ലിമിറ്റഡ്ന്റെ  ഓഹരി ഉടമകൾക്ക്  ലിസ്റ്റുചെയ്യുന്ന ഈ പുതിയ  കമ്പനികളുടെ  ഓഹരികൾ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വേദാന്ത റിസോഴ്സ്സ്  ലിമിറ്റഡ് നിലനിർത്തുമോ, ഇല്ലയോ  എന്ന് ഇപ്പോൾ വ്യക്തമല്ല. 

ഓരോ ബിസിനസ് യൂണിറ്റു൦ പുതിയ കമ്പനി ആയി മാറ്റുന്നതു, ലിസ്റ്റുചെയ്യുന്നതും, വളരെ സങ്കീർണമായ ഒരു പ്രക്രിയ ആണ് . ഇതിനു കുറഞ്ഞത് 12-15 മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ഓഹരി വിലയിലെ ഈ മുന്നേറ്റം ഏറെ നാള്‍ പ്രകടമാകുമെന്നാണ് കരുതുന്നത്. ബാധ്യത കൈകാര്യം ചെയ്യുന്നതിനായി മാതൃ കമ്പനിക്ക് പൂര്‍ണ്ണമായോ ഭാഗികമായോ ഫണ്ട് ലഭ്യമാക്കാന്‍ പറ്റും,' ഫിലിപ്പ് കാപിറ്റലിലെ റിസര്‍ച്ച് അനലിസ്റ്റ് വികാഷ് സിംഗ് പറയുന്നു

വേദാന്തയുടെ മാതൃ കമ്പനിയായ വേദാന്താ റിസോഴ്‌സ് ലിമിറ്റഡ്  കാലാവധി പൂർത്തിയാക്കിയ വായ്‌പകൾ  കൈകാര്യം ചെയ്യുന്നതില്‍ ഒരു വലിയ കടമ്പ നേരിടുകയാണ്. ഒരു ബില്യണ്‍ ഡോളറിന്റെ ബോണ്ട് പേയ്മെന്റുകള്‍ ഉള്‍പ്പെടെ അടുത്ത ആറ് മാസത്തിനുള്ളില്‍ 1.3 - 1.4 ഡോളര്‍ ബില്യണ്‍ന്റെ തിരിച്ചടവുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ പലിശയും മറ്റും അടക്കം തിരിച്ചടവ് മൂന്ന് ബില്യണ്‍ ഡോളര്‍ വരും.

വേദാന്താ റിസോഴ്‌സിന്റെ ഉയര്‍ന്ന കടമെടുപ്പും 2025 ല്‍ മൂന്ന് ബില്യണ്‍ ഡോളറിലെത്തുന്ന തിരിച്ചടവും കമ്പനിയെ സംബന്ധിച്ച് ആശങ്കാജനകമായ കാര്യമാണെന്ന്  കൊട്ടക് ഇൻസ്റ്റിട്യൂഷണൽ ഇക്വിറ്റീസ് പറഞ്ഞു.

Tags:    

Similar News