അനില്‍ അംബാനിയുടെ വളര്‍ച്ചാ തന്ത്രത്തിന് പുതിയ കേന്ദ്രം
- വളര്‍ച്ചാതന്ത്രം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ആര്‍ജിസിസി ആരംഭിച്ചു
- ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ഒരു തന്ത്രപ്രധാന കേന്ദ്രമാകും ഇത്
- ഭാവി പ്രോജക്റ്റിനായി ഒരു പുതിയ തലമുറ നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്നതിന് ആര്‍ജിസിസി ലക്ഷ്യമിടുന്നു
അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് അതിന്റെ 2030 വളര്‍ച്ചാ തന്ത്രത്തിന്റെ ഭാഗമായി റിലയന്‍സ് ഗ്രൂപ്പ് കോര്‍പ്പറേറ്റ് സെന്റര്‍ (ആര്‍ജിസിസി) ആരംഭിച്ചു. പുതിയ അവസരങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും പിന്തുടരുന്ന ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ഒരു തന്ത്രപ്രധാന കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും,' സ്ഥാപനം പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ സിഇഒ പുനിത് ഗാര്‍ഗ് ആണ്. ആര്‍ജിസിസിയുടെ പ്രധാന ടീമില്‍ സതീഷ് സേത്ത്, കെ രാജ ഗോപാല്‍ എന്നിവരും ഉള്‍പ്പെടുന്നു. കെ രാജ ഗോപാല്‍ ആറ് വര്‍ഷമായി റിലയന്‍സ് പവറിന്റെ തലപ്പത്താണ്.
വൈദ്യുതി മേഖലയില്‍ 27 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്. ഗ്രൂപ്പ് കമ്പനികളിലെ മറ്റ് നേതാക്കളെയും ആര്‍ജിസിസിയിലേക്ക് ക്ഷണിക്കും.
'ഗ്രൂപ്പിന്റെ മുന്നോട്ടുള്ള വളര്‍ച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഭാവി പ്രോജക്റ്റിനായി ഒരു പുതിയ തലമുറ നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്നതിനുമാണ് ആര്‍ജിസിസി ലക്ഷ്യമിടുന്നത്,' പ്രസ്താവനയില്‍ പറയുന്നു. വളര്‍ന്നുവരുന്ന നേതാക്കളെ ഉപദേശിക്കുന്നതിലും വിജയിപ്പിക്കുന്നതിലും ആര്‍ജിസിസി നിര്‍ണായക പങ്ക് വഹിക്കും. ഗ്രൂപ്പിനെ സുസ്ഥിരമായ വളര്‍ച്ചയിലേക്ക് നയിക്കുന്നതിന് പുത്തന്‍ പ്രതിഭകളുമായി അനുഭവം സംയോജിപ്പിക്കും.
ഒരു റിലയന്‍സ് ഗ്രൂപ്പ് വക്താവ് എടുത്തുപറഞ്ഞു, 'വിശാലമായ സ്‌പെക്ട്രം വൈദഗ്ധ്യമുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ഒരു ടീമായ ആര്‍ജിസിസി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഈ തന്ത്രപരമായ നീക്കം ഈ നേതാക്കളുടെ വിപുലമായ അനുഭവത്തിലൂടെ ഗ്രൂപ്പിന്റെ ഭാവി വളര്‍ച്ചയെ നയിക്കാന്‍ ലക്ഷ്യമിടുന്നു. ഇത് വ്യവസായ വെല്ലുവിളികളെ നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കും'.
സമീപകാല സംഭവവികാസങ്ങളില്‍, റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള പ്രധാന സ്ഥാപനങ്ങളായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും റിലയന്‍സ് പവര്‍ ലിമിറ്റഡും സീറോ ബാങ്ക് ഡെറ്റ് നില കൈവരിക്കുകയും പുതിയ വളര്‍ച്ചാ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.
ഭൂട്ടാനില്‍ റിലയന്‍സ് പവര്‍ 1,270 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന പവര്‍ പ്രോജക്ടുകള്‍ നേടിയിട്ടുണ്ട്. അതേസമയം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അതിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് വഴി മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ 1,000 ഏക്കറില്‍ ചെറു ആയുധങ്ങള്‍, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുകയുമാണ്.
ഈ വിപുലീകരണ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി, കമ്പനികള്‍ 17,600 കോടി രൂപയുടെ സംയുക്ത ധനസമാഹരണ ശ്രമം പ്രഖ്യാപിച്ചു.