യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ പരിശീലന പരിപാടിയുമായി എയര്‍ലൈന്‍
- പരിചയ സമ്പന്നരായ മുന്‍ ജീവനക്കാരുടെ അനുഭവങ്ങള്‍ മാതൃകയാക്കും
യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാന സര്‍വ്വീസുകളില്‍ കാലതാമസം നേരിടുകയും റദ്ദാക്കുകയും ചെയ്തിരുന്നു. നിരവധിയാത്രക്കാരാണ് സര്‍വീസ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി പരാതികളുമായി എത്തിയത്. ഈ സാഹചര്യത്തിലാണ് സാങ്കേതികവിദ്യ, സെല്‍ഫ് സര്‍വീസ് ടൂളുകള്‍, കോള്‍സെന്റര്‍ സേവനങ്ങള്‍ എന്നിവയില്‍ ജീവനക്കാർക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.
പരിചയ സമ്പന്നരായ മുന്‍ ജീവനക്കാരുടെ അനുഭവങ്ങള്‍ മാതൃകയാക്കാനും എയര്‍ലൈനുകള്‍ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വിമാനം നാല് മണിക്കൂറിലധികം വൈകിയതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്റെ പൈലറ്റിനെ യാത്രക്കാരന്‍ ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കാര്യക്ഷമത മെച്ചപ്പെടുത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ഉപഭോക്താക്കളെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.