പുതിയവർ വേണ്ട; ഉള്ളവര്‍ പണിയെടുക്കട്ടെ
- നിയമനങ്ങള്‍ വരും പാദങ്ങളിലും വെട്ടിക്കുറക്കും.
ഇന്ത്യന്‍ ഐടി മേഖലയിലെ മുന്‍ നിരക്കാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ടെക് വിപ്രോ എന്നിവ ജീവനക്കാരെ വെട്ടിക്കുറച്ചു. രണ്ടാം പാദത്തില്‍ 21,213 ജീവനക്കാരുടെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കമ്പനികള്‍ നിയമനങ്ങള്‍ കുറച്ചതാണ് പ്രധാന കാരണം. ഓരോ മേഖലയിലും പരിശീലനം ലഭിച്ച നിലവിലെ ജീവനക്കാരെ പരമാവധി പ്രയോജനപ്പെടുത്തുവാനാണ് കമ്പനികള്‍ ഉദ്ദേശിക്കുന്നത്.
എച്ച്‌സിഎല്‍ടെക്ക് 2,299 ജീവനക്കാരെയാണ് കുറച്ചത്. എന്നാല്‍ സെപ്റ്റംബര്‍ പാദത്തില്‍ 5,000 അധികം ജീവനക്കാരെ കുറച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കണക്കുകള്‍ പ്രകാരം നാല് കമ്പനികള്‍ക്കുമായി 39,000 ജീവനക്കാരെയാണ് കുറവുവന്നത്. അതേസമയം ഈ ബിഗ് ഫോര്‍ കമ്പനികളുടെ മൊത്തം പുതിയ നിയമനം 81,650 ആണ്. മുന്‍ വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഗണ്യമായ കുറവാണിത്. മറ്റ് മുന്‍നിര ഇന്ത്യന്‍ ഐടി കമ്പനികളില്‍, എല്‍ടിഎംമൈന്‍ഡ്ട്രീ ഇതില്‍ നിന്നും വ്യത്യസ്തമായി രണ്ടാം പാദത്തില്‍ 794 പുതിയ ജീവനക്കാരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 1,400 പുതിയ ആള്‍ക്കാരെ റിക്രൂട്ട് ചെയ്തു.
ഏതാനും മാസങ്ങളായി കമ്പനികള്‍ പുതിയ ടാലന്റ് വ്യക്തികള്‍ക്കായി വന്‍തോതില്‍ പണം ചെലവാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വരും പാദങ്ങളിലും ഇത്തരത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് കമ്പനി വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രവര്‍ത്തനക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനിയെന്ന് വിപ്രോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് ചൗധരി പറഞ്ഞു. അതിനാല്‍ കഴിഞ്ഞ നാല്പദങ്ങളില്‍ കമ്പനിയുടെ പ്രവർത്തനക്ഷമത 4 . 7 ശതമാനം വർധിച്ച് രണ്ടാം പാദത്തില്‍ 84.5 ശതമാനത്തിലെത്തി.