ഉയരുന്ന കയറ്റുമതി; വിലയിടിഞ്ഞ് തേയില

  • ജനുവരി മുതല്‍ ജൂലൈ കാലയളവില്‍ തേയില കയറ്റുമതി 144 ദശലക്ഷം കിലോഗ്രാം
  • ആദ്യ ഏഴ് മാസങ്ങളില്‍ കിലോഗ്രാമിന് 256 രൂപയായി കുറഞ്ഞു
  • കഴിഞ്ഞ വര്‍ഷം ഇതേ കതാലയളവില്‍ 265 രൂപയായിരുന്നു വില

Update: 2024-10-08 10:17 GMT

ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവിലെ തേയില കയറ്റുമതി 144.50 ദശലക്ഷം കിലോഗ്രാമിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.79 ശതമാനം വര്‍ധനവുണ്ടായതായി ടീ ബോര്‍ഡ് അറിയിച്ചു.

2023 കലണ്ടര്‍ വര്‍ഷത്തിലെ ഇതേ കാലയളവില്‍ രാജ്യം 116.73 ദശലക്ഷം കിലോഗ്രാം കയറ്റുമതി ചെയ്തു.

എന്നിരുന്നാലും, യൂണിറ്റ് വില 2024 ലെ ആദ്യ ഏഴ് മാസങ്ങളില്‍ കിലോഗ്രാമിന് 256.37 രൂപയായി കുറഞ്ഞു, മുമ്പത്തെ ഇതേ കാലയളവില്‍ കിലോഗ്രാമിന് 264.96 രൂപയായിരുന്നു.

തേയില വ്യവസായത്തിന്റെ വികസനത്തിനും പ്രോത്സാഹനത്തിനുമായി 664.09 കോടി രൂപയുടെ പദ്ധതിക്ക് വാണിജ്യ മന്ത്രാലയം അംഗീകാരം നല്‍കിയതായി ടീ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 വരെയുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ സൈക്കിളിന്റെ ശേഷിക്കുന്ന കാലയളവില്‍ ടീ ഡെവലപ്മെന്റ് ആന്റ് പ്രൊമോഷന്‍ സ്‌കീമിന് കീഴില്‍ തുക ചെലവഴിക്കും.

പ്ലാന്റേഷന്‍ വികസനം, ഗുണനിലവാരം ഉയര്‍ത്തല്‍, പ്രോത്സാഹനവും വിപണി പിന്തുണയും, സാങ്കേതിക ഇടപെടല്‍, ഗവേഷണവും വികസനവും, ക്ഷേമവും ശേഷി വര്‍ധിപ്പിക്കല്‍ നടപടികളും തുടങ്ങിയ പ്രധാന ഘടകങ്ങള്‍ ഈ അംഗീകാരത്തില്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News